ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് | Photo: ANI
ജനീവ: സമ്പന്ന രാജ്യങ്ങള്‍ പൊതുസ്ഥലങ്ങള്‍ തുറക്കുകയും ചെറുപ്പക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് നല്‍കുകയും ചെയ്യുമ്പോള്‍ ദരിദ്ര രാജ്യങ്ങളില്‍ വാക്സിന് ഡോസുകളില്‍ വലിയ കുറവാണുള്ളതെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്സിന് നല്കണേയെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് അഭ്യര്‍ഥിച്ചു.
ആഫ്രിക്കയിലെ സ്ഥിതി ഗുരുതരമാണെന്നും പുതിയ അണുബാധകളും മരണവും കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 40% വര്‍ധിച്ചുവെന്നും ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപിക്കുന്നതിനാല്‍ ഇത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്ര രാജ്യങ്ങളുമായി വാക്സിന് ഡോസുകള്‍ പങ്കിടാന്‍ വിമുഖത കാണിക്കുന്ന രാജ്യങ്ങളെ പേരെടുത്ത് പറയാതെ ടെഡ്രോസ് വിമര്‍ശിച്ചു.
" ഇപ്പോഴത്തേത് ഒരു വിതരണ പ്രശ്നമാണ്, ഞങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കുക. അനീതിയും അസമത്വവും തുടങ്ങി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ നമ്മുടെ ലോകത്തിന്റെ അനീതിയെ പൂര്‍ണ്ണമായും തുറന്നുകാട്ടുന്നു. അതിനെ നേരിടാം." - ലോകാരോഗ്യസംഘടനാ മേധാവി പറഞ്ഞു.
കോളറ മുതല്‍ പോളിയോ വരെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ വന്‍തോതില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതില്‍ പല വികസ്വര രാജ്യങ്ങളും വ്യാവസായിക രാജ്യങ്ങളേക്കാള്‍ മികച്ചതാണെന്ന് ലോകാരോഗ്യ സംഘടന വിദഗ്ധന്‍ മൈക്ക് റയാന് പറഞ്ഞു.
Content Highlights: "Just Give Us The Vaccines," WHO Pleads, As Poor Countries Lack Doses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..