സമാധാനത്തിന്റെ ദൂതന്‍മാരായ മാധ്യമപ്രവര്‍ത്തകര്‍


1902-ല്‍ പുരസ്‌കാരം നേടിയ ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോ എന്ന സമാധാനപ്രസ്ഥാനത്തിന്റെ സെക്രട്ടറി എലീ ഡികോമണില്‍ തുടങ്ങി 2021-ല്‍ പുരസ്‌കാരം പങ്കിട്ട മാധ്യമപ്രവര്‍ത്തകരായ ഫിലിപ്പീന്‍സ് വംശജയായ മരിയ റെസ്സയും റഷ്യക്കാരന്‍ ദിമിത്രി മുറടോവും വരെ നീണ്ടുനില്‍ക്കുന്നതാണ് ആ പട്ടിക.

തവക്കുൽ കർമാനും കാൾ വോൺ ഒസിറ്റ്‌സ്‌കിയും എലീ ഡികോമണും | Photo: https:||www.nobelprize.org|

120 വര്‍ഷം നീണ്ടു നില്‍ക്കുന്ന സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ചരിത്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. 1902-ല്‍ പുരസ്‌കാരം നേടിയ ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോ എന്ന സമാധാനപ്രസ്ഥാനത്തിന്റെ സെക്രട്ടറി എലീ ഡികോമണില്‍ തുടങ്ങി 2021-ല്‍ പുരസ്‌കാരം പങ്കിട്ട മാധ്യമപ്രവര്‍ത്തകരായ ഫിലിപ്പീന്‍സ് വംശജയായ മരിയ റെസ്സയും റഷ്യക്കാരന്‍ ദിമിത്രി മുറടോവും വരെ നീണ്ടുനില്‍ക്കുന്നതാണ് ആ പട്ടിക. ഇത് ഏഴാം തവണയാണ് മാധ്യമപ്രവര്‍ത്തകര്‍ സമാധാനത്തിന്റെ ദൂതന്‍മാരാകുന്നത്.

എലീ ഡികോമണ്‍-1902

സ്വിറ്റ്‌സര്‍ലൻഡ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോ എന്ന സമാധാന പ്രസ്ഥാനത്തിന്റെ സെക്രട്ടറിമാരായ എലീ ഡികോമണും ചാള്‍സ് ഗോബെറ്റുമാണ് 1902-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്. ഇതില്‍ എലീ ഡികോമണ്‍ തന്റെ ജീവിതത്തിന്റെ പകുതിയും ചെലവഴിച്ചത് മാധ്യമപ്രവര്‍ത്തനത്തിനായിട്ടാണ്. റാഡിക്കല്‍ ജേണല്‍ ആയ ഡെര്‍ ഫോര്‍റ്റ്‌സ്‌ക്രിറ്റിന്റെ (Der Fortschritt) സ്ഥാപകനായ ഡികോമണ്‍ പൊളിറ്റിക്കല്‍ ജേണല്‍ ആയ റെവ്യൂ ഡി ജെനീവെയുടേയും (Revue de Genève) ന്യൂസ് ഷീറ്റ് ആയ ലെസ് എറ്റാറ്റ്‌സ്-യുനിസ് യൂറോപ്പിന്റേയും (Les États-Unis d’Europe) എഡിറ്ററായിരുന്നു. 1981-ല്‍ ഡികോമണ്‍ ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോയുടെ ജനറല്‍ സെക്രട്ടറി ആയി. വിവിധ രാജ്യങ്ങളിലെ സമാധാന പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിക്കുന്ന കണ്ണിയായിരുന്നു പീസ് ബ്യൂറോ.

ഏണസ്‌റ്റോ മൊണേറ്റ-1907

ലൊമ്പാര്‍ഡ് ലീഗ് ഓഫ് പീസിന്റെ പ്രസിഡന്റായിരുന്ന ഏണസ്റ്റോ മൊണേറ്റ ഇറ്റലിയിലെ അറിയപ്പെടുന്ന സമാധാന പ്രവര്‍ത്തകനായിരുന്നു. ഫ്രാന്‍സിനും ഇറ്റലിക്കുമിടയിലെ പ്രശ്‌നങ്ങള്‍ ദുരീകരിക്കാനായി നടത്തിയ സമാധാന സമ്മേളനങ്ങളും സ്വകാര്യ കൂടിക്കാഴ്ച്ചകളും പത്രസമ്മേളനങ്ങളുമാണ് ഏണസ്റ്റോ മൊണേറ്റയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സൈനിക കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന മൊണേറ്റ മാധ്യമപ്രവര്‍ത്തന വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1867 മുതല്‍ 1895 വരെ മൊണേറ്റ മിലാനില്‍ നിന്നുള്ള ദിനപത്രമായ സെകോലൊയുടെ (Secolo) എഡിറ്ററായിരുന്നു.

ആല്‍ഫ്രഡ് ഹെര്‍മാന്‍ ഫ്രീഡ്-1911

ജര്‍മന്‍ പീസ് സൊസൈറ്റിയുടെ സ്ഥാപകനെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഓസ്ട്രിയന്‍ മാധ്യമപ്രവര്‍ത്തകനായ ആല്‍ഫ്രഡ് ഫ്രീഡിനെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വിയന്നയില്‍ ജനിച്ച ഫ്രീഡ് തന്റെ കരിയര്‍ കെട്ടിപ്പടുത്തത് ജര്‍മനിയിലാണ്. സമാധാനം വിഷയമായി വരുന്ന ആഴ്ച്ചപ്പതിപ്പുകളിലും 'ദ പീസ് വാച്ച്' പോലുള്ള ജേണലുകളിലും ഫ്രീഡ് യുദ്ധങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെതിരേ നിരന്തരം എഴുതി.

നോര്‍മാന്‍ ഏഞ്ചല്‍-1933

ലീഗ് ഓഫ് നേഷന്‍സില്‍ നടത്തിയ സമാധാനശ്രമങ്ങളുടെ പേരിലാണ് ഇംഗ്ലീഷുകാരനായ നോര്‍മാന്‍ ഏഞ്ചലിന് പുരസ്‌കാരം ലഭിച്ചത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ദ്ധനുമായ ഏഞ്ചല്‍ ഒരു ഘട്ടത്തില്‍ അമേരിക്കയിലേക്ക് കുടിയേറി. അവിടെ പല ജോലികളും ചെയ്ത ഏഞ്ചല്‍ ഒടുവില്‍ സെന്റ് ലൂയിസ് ഗ്ലോബ്-ഡെമോക്രാറ്റിന്റേയും സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്ക്‌ളിന്റേയും റിപ്പോര്‍ട്ടറായി. പിന്നീട പാരിസിലെത്തി ഡെയ്‌ലി മെസ്സഞ്ചറിന്റെ സബ് എഡിറ്ററായി. എക്ലയറുടെ സ്റ്റാഫ് കോണ്‍ട്രിബ്യൂട്ടറായി. 1905-ല്‍ ഡെയ്‌ലി മെയ്‌ലിന്റെ പാരിസ് എഡിഷന്‍ എഡിറ്ററായ ഏഞ്ചല്‍ 1912-ല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് മുഴുവന്‍ സമയനവും എഴുത്തിലും പ്രഭാഷണത്തിലും ശ്രദ്ധയൂന്നി.

കാള്‍ വോണ്‍ ഒസിറ്റ്‌സ്‌കി-1935

ജര്‍മന്‍ പത്രപ്രവര്‍ത്തകനവും സമാധാനവാദിയുമായിരുന്ന കാള്‍ വോണ്‍ ഒസിറ്റ്‌സികി നാസിസത്തിന്റേയും ഹിറ്റ്‌ലറുടേയും വിമര്‍ശകനായിരുന്നു. 1935-ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചെങ്കിലും നാസി സര്‍ക്കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അനുവദിച്ചില്ല.

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് 1932-ല്‍ നാസി സര്‍ക്കാര്‍ ഏഴു മാസം ജയിലിലടച്ചു. 1933-ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടയ്ക്കപ്പെട്ടു.

1935-ല്‍ നൊബെല്‍ പുരസ്‌കാരം നേടിയ ഒസിറ്റ്‌സികിയെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് പുറത്തുവിടാതിരുന്ന നാസി സര്‍ക്കാര്‍ പുരസ്‌കാരം നിഷേധിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഒസിറ്റ്‌സ്‌കി അതു ചെവികൊണ്ടില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം പുരസ്‌കാരം സ്വീകരിച്ചു. ജനാധിപത്യത്തിലൂന്നിയുള്ള പ്രതിരോധത്തിന്റെ പ്രതീകമായാണ് ലോകം ഒസിറ്റ്‌സ്‌കിയെ കാണുന്നത്.

തവക്കുല്‍ കര്‍മാന്‍ -2011

പത്രപ്രവര്‍ത്തക, അല്‍ ഇസ്ലാഹ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളില്‍ സജീവമായ യമനില്‍ നിന്നുള്ള തവക്കുല്‍ കര്‍മാന്‍ ബന്ധനങ്ങള്‍ക്കതീതമായ മാധ്യമ പ്രവര്‍ത്തകര്‍ (journalist without chains) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്.

2011-ല്‍ ലൈബീരിയക്കാരായ എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലെയ്മാ ഗ്‌ബോവീ എന്നിവരുമായി തവക്കുല്‍ നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങള്‍ മുന്‍നിര്‍ത്തിയാണ മൂന്നു പേര്‍ക്കും പുരസ്‌കാരം ലഭിച്ചത്.

അറബ് വസന്തത്തിന്റെ ഭാഗമായി യമനിലും അരങ്ങേറിയ പ്രക്ഷോഭങ്ങളാണ് തവക്കുല്‍ കര്‍മാനെ അന്തരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. യെമനിലെ ഉരുക്ക് വനിതയെന്നും വിപ്ലവത്തിന്റെ മാതാവെന്നും ഇവര്‍ക്ക് വിശേഷണങ്ങളുണ്ട്. യെമനിലെ മുന്‍ കേന്ദ്രമന്ത്രിയും അഭിഭാഷകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അബ്ദുസ്സലാം ഖാലിദ് കര്‍മാനാണ് തവക്കുലിന്റെ പിതാവ്.

Content Highlights: Journalists who won the Nobel Peace Prize


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented