ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക് അധിഷ്ഠിത ബേബി പൗഡര്‍ നിര്‍ത്തുന്നു; ഇനി ധാന്യപ്പൊടിയില്‍നിന്ന്


പ്രതീകാത്മക ചിത്രം | Photo: Reuters

ന്യൂയോര്‍ക്ക്: കുട്ടികള്‍ക്കുള്ള ടാല്‍ക് അധിഷ്ഠിത പൗഡറിന് പകരം ധാന്യപ്പൊടി അധിഷ്ഠിതമായ പൗഡര്‍ പുറത്തിറക്കാനൊരുങ്ങി അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള പൗഡറിന്റെ വില്‍പന വ്യാപകമാക്കാനാണ് കമ്പനിയുടെ തീരുമാനം. ചില രാജ്യങ്ങളില്‍ ഇതിനോടകം ഇത്തരം പൗഡറിന്റെ വില്‍പന തുടങ്ങിയതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പുറത്തിറക്കുന്ന ടാല്‍ക് അധിഷ്ഠിത പൗഡറിന് അമേരിക്കല്‍ നിരോധനമേര്‍പ്പെടുത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കോണ്‍ സ്റ്റാര്‍ച്ച് അഥവാ ചോളപ്പൊടി അടിസ്ഥാനമാക്കി നിര്‍മിക്കുന്ന പൗഡറിന്റെ നിര്‍മാണവും വില്‍പനയും വ്യാപകമാക്കാനുള്ള കമ്പനി തീരുമാനം.

2020ലാണ് യുഎസ്സിലും കാനഡയിലും കമ്പനിയുടെ ടാല്‍ക് പൗഡറിന് വിലക്കേര്‍പ്പെടുത്തിയത്. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി 38000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രചാരണങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്. അതേസമയം യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വില്‍പനയ്ക്ക് നിരോധനം ഉണ്ടായിരുന്നില്ല. ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

Content Highlights: Johnson & Johnson to replace talc-based powder with cornstarch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented