പ്രതീകാത്മക ചിത്രം | Photo: AP
വാഷിങ്ടണ്‍: നോവല്‍ കൊറോണ വൈറസിനെതിരെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിൽ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് 19 വാക്‌സിന്‍ ശക്തമായ പ്രതിരോധ ശേഷി പ്രകടിപ്പിച്ചതായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല പരിശോധനാഫലം. Ad26.COV2.S എന്ന പേരിലറിയപ്പെടുന്ന വാക്‌സിനാണ് പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗവേഷകര്‍ക്ക് ശുഭപ്രതീക്ഷ നല്‍കിയിരിക്കുന്നത്.
വളണ്ടിയര്‍മാര്‍ക്ക് രണ്ടു വ്യത്യസ്ത ഡോസുകളിലാണ് വാക്‌സിന്‍ നല്‍കിയത്. ഇതുരണ്ടും തൃപ്തികരമായ ഫലമാണ് നല്‍കിയത്. ജൂലായില്‍ വികസിപ്പിച്ച വാക്‌സിന്‍ കുരങ്ങുകളില്‍ പ്രയോഗിച്ച് ഫലപ്രദമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് യു.എസ്. സര്‍ക്കാരിന്റെ പിന്തുണയോടെ 1000 ആരോഗ്യവാന്മാരില്‍ പരീക്ഷണം നടത്തിയത്. നിലവിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ 60,000 പേരില്‍ അവസാനവട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനുളള നടപടികള്‍ക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടക്കം കുറിച്ചു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം മധ്യത്തോടെയോ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പറഞ്ഞു.
ഇടക്കാല വിശകലനത്തിനായി ലഭ്യമായ ഡേറ്റകളില്‍ 98 ശതമാനം പേരിലും കുത്തിവെയ്‌പ്പെടുത്ത് 29 ദിവസം കഴിഞ്ഞതിനുശേഷം രോഗാണുക്കളില്‍ നിന്ന് കോശങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ഉളളതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ യൂണിറ്റ് ജാന്‍സ്സെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗവേഷകര്‍ പറയുന്നു.
മെഡിക്കല്‍ വെബ്‌സൈറ്റായ medRxiv ല്‍ പ്രസിദ്ധീകരിച്ച പരിശോധനാഫലം ശാസ്ത്രീയമായി അവലോകനം ചെയ്തിട്ടില്ല.
Content Highlights: Johnson and Johnson Covid 19 vaccine shows strong immune effect
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..