ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും


1 min read
Read later
Print
Share

ജോ ബൈഡൻ | Photo: AP

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ ഡൊണാള്‍ഡ് ലു ആണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-യു.എസ്. ബന്ധത്തില്‍ 2023 സുപ്രധാന വര്‍ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഏറെ ഗുണകരമായ ഒന്നായിരിക്കും. ജി 20-ക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുന്നു. ഏഷ്യ പസഫിക് എക്കണോമിക് കോര്‍പറേഷന്റെ ആതിഥ്യം വഹിക്കുന്നത് അമേരിക്കയാണ്. ജപ്പാന്‍ ജി 7-ന് ആതിഥ്യം വഹിക്കുന്നു. ക്വാഡി (ക്യു.യു.എ.ഡി.)ലെ ധാരാളം അംഗങ്ങള്‍ നേതൃസ്ഥാനങ്ങള്‍ വഹിക്കുകയാണ്. ഇത്, രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കാനുള്ള അവസരങ്ങളാണ് നല്‍കുന്നത്, ഡൊണാള്‍ഡ് ലു പറഞ്ഞു.

സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാമെന്ന പ്രതീക്ഷയാണ് ജോ ബൈഡന് ഉള്ളതെന്നും ജി-20 ലീഡേഴ്‌സ് ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമായിരിക്കും അതെന്നും ഡൊണാള്‍ഡ് ലു കൂട്ടിച്ചേര്‍ത്തു.

Content Highlights: joe biden likely visit india in september

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IND-US-CAN

1 min

നിജ്ജര്‍ വധം; തെളിവുകള്‍ 'ഫൈവ് ഐസ്' കാനഡയെ അറിയിച്ചിരുന്നുവെന്ന് US സ്ഥാനപതി

Sep 24, 2023


dog

1 min

കാട്ടിലകപ്പെട്ട് രണ്ടു വയസ്സുകാരി, കാവലിരുന്ന് അരുമനായ്ക്കൾ

Sep 23, 2023


Li Shangfu amd Qin Gang
Premium

8 min

ഒരാള്‍ക്ക് വിവാഹേതരബന്ധം, മറ്റൊരാള്‍ അഴിമതി കേസില്‍; ചൈനയില്‍ മന്ത്രിമാര്‍ അപ്രത്യക്ഷരാകുമ്പോള്‍

Sep 24, 2023


Most Commented