ട്രംപ് ജൂനിയർ | Photo: Reuters
വാഷിങ്ടണ്‍: ചൈനയോട് ചായ്വുള്ള ജോ ബൈഡന് തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്.
ചൈന ഉയര്‍ത്തുന്ന ഭീഷണി നാം തിരിച്ചറിയണം. ഇന്ത്യന്‍ അമേരിക്കന്‍ ജനതയേക്കാള്‍ അത് മനസ്സിലാക്കാന്‍ ആര്‍ക്കുമാവില്ല. ബൈഡന്റെ മകന് ചൈന 1.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്. വലിയൊരു വ്യവസായിയാണ് ബൈഡന്, അതിനാല്‍ അയാളെ വാങ്ങാമെന്ന് ചൈന കരുതുന്നു. ഇതിനാലാണ് ബൈഡന് ചൈനയോട് മൃദുസമീപനം. അതിനാല്‍ ബൈഡന് തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ല.
വ്യവസായികള്‍ക്കും സ്വതന്ത്ര ചിന്താഗതിയുള്ളവര്‍ക്കും ബൈഡെന്റ ഭരണം ഗുണകരമാവില്ല. ചൈന മാത്രമല്ല ഉക്രൈനും റഷ്യയും ബൈഡനെ പിന്തുണയ്ക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ എനിക്ക് നന്നായി അറിയാം. പ്രസിഡന്റ് ട്രംപിെന്റ ഏറ്റവും വലിയ റാലി നടന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗുജറാത്തിലായിരുന്നുവെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.
ദി ന്യൂയോര്‍ക്ക് പോസ്റ്റ് വെളിപ്പെടുത്തിയ ബൈഡന് കുടുംബത്തിനെതിരായ ഏറ്റവും പുതിയ അഴിമതി ആരോപണങ്ങളെ പരാമര്‍ശിക്കുകയായിരുന്നു ട്രംപ് ജൂനിയര്‍. ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളോട് ജോ ബൈഡനോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.
നവംബര്‍ മൂന്നിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് ജൂനിയര്‍ ട്രംപ് ആണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..