MacKenzie Scott
മക്കെന്‍സി സ്‌കോട്ട്, ഡാന്‍ ജെവെറ്റ്| Photo Courtesy: givingpledge.org

വാഷിങ്ടണ്‍:  ലോക കോടീശ്വരന്‍ ജെഫ് ബെസോസിന്റെ മുന്‍ഭാര്യയും സമ്പന്നരുടെ പട്ടികയിലെ 22-ാം സ്ഥാനക്കാരിയുമായ മക്കെന്‍സി സ്‌കോട്ട് പുനര്‍വിവാഹിതയായി.

സിയാറ്റില്‍ സ്വദേശിയും ശാസ്ത്ര അധ്യാപകനുമായ ഡാന്‍ ജെവെറ്റിനെയാണ് മക്കെന്‍സി വിവാഹം കഴിച്ചത്. തന്റെ സ്വത്തില്‍ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മക്കെന്‍സി വ്യക്തമാക്കി.

ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 53.5 ബില്യന്‍ ഡോളറാണ് അമ്പതുകാരിയായ മക്കെന്‍സിയുടെ ആസ്തി. 2019-ലാണ് മക്കെന്‍സിയും ബെസോസും വിവാഹമോചിതരായത്.

പിന്നാലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മക്കെന്‍സി സജീവമായി. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം ആറു ബില്യന്‍ ഡോളറാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മക്കെന്‍സി ചിലവഴിച്ചത്.

content highlights: jeff bezos's ex wife marries science teacher