ലണ്ടന്‍: കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ കാര്യം നേരെ മറിച്ചാണ്. ഈ ആഴ്ചയില്‍ 2400 കോടി ഡോളറാണ് അദ്ദേഹത്തിന്റെ വരുമാനം വര്‍ധിച്ചത്. ഇതോടെ ആകെ ആസ്തി 13900 കോടി ഡോളറിലെത്തി. അതില്‍ നിന്ന് 0.1 ശതമാനം അദ്ദേഹം ഫുഡ് ബാങ്കുകള്‍ക്ക് സംഭാവന നല്‍കി. 

ജനങ്ങള്‍ കൊറോണുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതരായത് മൂലം ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ആവശ്യകത വര്‍ധിപ്പിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൊത്തം ആസ്തിയില്‍ 5 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആമസോണിന്റെ ഓഹരി 5.3 ശതമാനം ഉയര്‍ന്നതായും ഫോബ്‌സ് പറയുന്നു. 

സാമ്പത്തിക മാന്ദ്യത്തെക്കാള്‍ വളരെ മോശമായ ഒരു കാലഘട്ടം ലോകം അഭിമുഖീകരിക്കുമ്പോഴും ആമസോണ്‍ അതിന്റെ വില്‍പ്പന ഏകദേശം 20% വര്‍ദ്ധിപ്പക്കുമെന്നാണ് പ്രവചനങ്ങള്‍. മറ്റ് കമ്പനികള്‍ വേതനം വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തപ്പോള്‍ ആമസോണ്‍ 175,000 പുതിയ ജീവനക്കാരെ നിയമിച്ചിരുന്നു. 

Content Highlights: Jeff Bezos is the planet’s richest man, and Covid-19 is making him ever wealthier