മക്കെൻസി സ്കോട്ടും ഡാൻ ജ്യുവെറ്റും
വാഷിങ്ടണ്‍: ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്കോട്ട് തന്റെ രണ്ടാം ഭര്‍ത്താവുമായി വിവാഹ മോചിതയായി. സ്കൂള്‍ അധ്യാപകനായിരുന്ന ഡാന്‍ ജ്യുവെറ്റുമായിട്ടുള്ള ബന്ധമാണ് മക്കെന്‍സി സ്കോട്ട് വിച്ഛേദിച്ചത്. ഇവരുടെ വിവാഹമോചനത്തില്‍ വാഷിങ്ടണ്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു.
സ്കോട്ടും ജ്യൂവെറ്റും അവരുടെ ആസ്തികളും ബാധ്യതകളും എങ്ങനെ വിഭജിക്കപ്പെടും എന്നത് സംബന്ധിച്ച് കരാറാക്കിയിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
25 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് 2019-ലാണ് ജെഫ് ബെസോസുമായി സ്കോട്ട് പിരിഞ്ഞത്. തുടര്‍ന്ന് 2021 മാര്‍ച്ചില്‍ സിയാറ്റില്‍ സ്വദേശിയും ശാസ്ത്ര അധ്യാപകനുമായ ഡാന്‍ ജ്യുവെറ്റുമായി വിവാഹം നടന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇരുവരും വിവാഹമോചിതരായെങ്കിലും കോടതിയില്‍ നിന്ന് അന്തിമ തീര്‍പ്പ് ഇപ്പോഴാണ് ഉണ്ടായത്.
.jpg?$p=86b304b&&q=0.8)
നോവലിസ്റ്റും യുഎസിലെ ഏറ്റവും ധനികയായ മൂന്നാമത്തെ സ്ത്രീയുമാണ് സ്കോട്ട്. ജെഫ് ബെസോസുമായുള്ള ബന്ധത്തില്‍ നാല് കുട്ടികളുമുണ്ട്.
Content Highlights: Jeff Bezos' Ex-Wife MacKenzie Scott Finalises Second Divorce
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..