സാന്‍ഫ്രാന്‍സിസ്‌കോ:  ലോകത്തില്‍ എവിടെയും പക്ഷി, മൃഗാദികളുടെ സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പിന്നീടുള്ള കാലം അഴിയെണ്ണി കഴിയുന്ന തരത്തിലാണ് നിയമവ്യവസ്ഥ. എന്നാല്‍ നിയമത്തിന്റെ ഈ പരിരക്ഷ കൊതുകിന് ബാധകമല്ല. 

എന്നാല്‍, തന്നെ തോട്ടാലും ചോദിക്കാന്‍ ആളുണ്ടെന്ന് കൊതുകിന് ഇനി അഹങ്കരിക്കാം.  പ്രമുഖ സോഷ്യന്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വീറ്ററാണ് കൊതുകിന് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. തന്നെ കടിച്ച കൊതുകിനെ കൊന്ന് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ജപ്പാന്‍കാരനെ ട്വീറ്ററില്‍ വിലക്കിയാണ് ട്വീറ്റര്‍ കൊതുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

ടിവി കണ്ടുകൊണ്ടിരുന്ന തന്നെ കൊതുക് കടിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അയാള്‍ തന്നെ കടിച്ച കൊതുകിനെ അടിച്ച് കൊല്ലുകയും ചിത്രം ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 

പിന്നീടാണ് തനിക്ക് ട്വീറ്ററില്‍നിന്നു വന്ന സന്ദേശം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. ഇതി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതായിരുന്നു സന്ദേശം.

പിന്നീട് അദ്ദേഹം മറ്റൊരു അക്കൗണ്ട് ഉണ്ടാക്കുകയും, കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്തതിനാൽ അക്കൗണ്ട് മരവിപ്പിച്ച കാര്യം ട്വീറ്റ് ചെയ്യുകയുമായിരുന്നു.  ഈ ട്വീറ്റ് 31,000 തവണയാണ് റീ ട്വീറ്റ് ചെയ്തു പോയത്. 

ട്വീറ്റര്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവരെ നിരോധിക്കുന്ന സാധാരണമാണ്. എന്നാല്‍, കൊതുകിനെ കൊന്നതിന് ലഭിച്ച വിലക്ക് ട്വീറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്.