യുവജനങ്ങള്‍ക്കിടയില്‍ മദ്യപാനം കുറയുന്നു; കൂട്ടാന്‍ തന്ത്രങ്ങളാവിഷ്‌കരിച്ച് ജപ്പാന്‍ ഭരണകൂടം


Photo: AP

ടോക്യോ: ജപ്പാനിലെ യുവാക്കള്‍ക്കിടയില്‍ മദ്യപാനം കുറയുന്നതിന്‍റെ ആശങ്കയിലാണ് ഭരണകൂടം. അതുകൊണ്ട് യുവാക്കള്‍ക്കിടയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഞെട്ടേണ്ട, രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ഈ കടുംകൈയ്ക്ക് സർക്കാർ തയ്യാറാകുന്നത്.

മദ്യവില്‍പനയിലൂടെ ഖജനാവിലേക്കെത്തുന്ന വരുമാനം കുറഞ്ഞതിന്റെ അങ്കലാപ്പിലാണ് ജപ്പാന്‍ ഭരണകൂടം. മദ്യപന്‍മാരുടെ എണ്ണത്തിലും വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവിലും കുറവ് വന്നതുകാരണം നികുതിയിനത്തില്‍ വന്‍നഷ്ടമാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടന നേരിടുന്നത്. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ മദ്യഉപഭോഗത്തിനായി യുവജനങ്ങളെ പ്രേരിപ്പിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് അധികൃതര്‍.

'സാകെ വിവ' (Sake Viva!) ക്യാമ്പെയിനാണ് ഇത്തരത്തില്‍ ആദ്യത്തേത്. അരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒരുതരം ജപ്പാനീസ് മദ്യമാണ് സാകെ. നാഷണല്‍ ടാക്‌സ് ഏജന്‍സിയാണ് ക്യാമ്പെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആശയങ്ങളാണ് ക്യാമ്പെയിന്‍ തേടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സോ (നിര്‍മിത ബുദ്ധി) മെറ്റാവേഴ്‌സോ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണമാര്‍ഗങ്ങള്‍, ഉത്പന്നങ്ങള്‍, രൂപകല്‍പനകള്‍, വിപണനതന്ത്രങ്ങള്‍ തുടങ്ങിയവയിലൂടെയൊക്കെ യുവാക്കളില്‍ മദ്യപാനത്തിന് പ്രേരണയുളവാക്കുകയാണ് ക്യാമ്പെയിനില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നതെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. 20 മുതല്‍ 39 വയസ് വരെയുള്ളവര്‍ക്ക് ബിസിനസ് ആശയങ്ങള്‍ പങ്കുവെക്കാം.

ജനനനിരക്ക് കുറയുന്നതും യുവജനങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും കോവിഡ് വ്യാപനം മൂലം ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ആഭ്യന്തര മദ്യവിപണിയെ പ്രതികൂലമായി ബാധിച്ചതായും മദ്യവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള യുവതലമുറയോടുള്ള അപേക്ഷയാണ് ക്യാമ്പെയിനെന്നും നാഷണല്‍ ടാക്‌സ് ഏജന്‍സി വെബ്‌സൈറ്റില്‍ പറയുന്നു. സെപ്റ്റംബര്‍ ഒമ്പത് വരെ ആശയങ്ങള്‍ അറിയിക്കാം. അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഒക്ടോബറില്‍ ഒരു എക്‌സ്‌പെര്‍ട്ട് കണ്‍സള്‍ട്ടേഷന്‍ ഉണ്ടാകും. നവംബറില്‍ ടോക്യോയിലാണ് അന്തിമമത്സരം. വിജയിക്ക് ആശയം നടപ്പാക്കാനുള്ള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും.

എന്നാല്‍, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തോട് രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്. മദ്യപിക്കാത്തത് നല്ല കാര്യമല്ലേയെന്ന് പലരും സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. യുവാക്കളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് ആരോഗ്യപരവും സാമൂഹ്യവുമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. അതേസമയം, മദ്യപാനം പ്രോത്സാഹിപ്പിക്കാനുതകുന്ന രസകരമായ ആശയങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Japan, young people, alcohol


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented