ഷിൻസോ ആബെ | Photo: AP
ടോക്യോ: നാറ്റോ രാജ്യങ്ങൾ ആണവായുധങ്ങൾ പങ്കിടുന്നത് പോലെ ജപ്പാനും ആണവായുധങ്ങൾ പങ്കിടുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ. യുക്രൈനിൽ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നാറ്റോ രാജ്യങ്ങളുടെ വ്യവസ്ഥകൾ പ്രകാരം യുറോപ്പിലെ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലാണുള്ളത്. ജപ്പാനിലെ ഭൂരിഭാഗം പേർക്കും ഈ സംവിധാനത്തെക്കുറിച്ചു അറിയില്ലെന്ന് ഫുജി ടെലിവിഷൻ പരിപാടിയിലെ അഭിമുഖത്തിൽ വെച്ച് അദ്ദേഹം പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ വസാനഘട്ടത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകളാൽ തകർന്ന ജപ്പാന് ഇവ നിർത്തലാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Japan Should Discuss NATO-Like Nuclear Weapons Sharing - Abe
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..