
Image credit: Reuters
ടോക്കിയോ: ഏറ്റവും കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ടു മാത്രം പങ്കെടുക്കാവുന്ന ഉത്സവം. വിശ്വസിക്കാനാകുന്നില്ല അല്ലേ.. എന്നാല്‍ അങ്ങനെ ഒരു ഉത്സവം ഉണ്ട്. ഇന്ത്യയില്‍ അല്ല അങ്ങ് ജപ്പാനില്‍.
എല്ലാവര്‍ഷവും ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഈ ഉത്സവം അരങ്ങേറുന്നത്. സൈഡെജി കന്നോണിന്‍ എന്ന ക്ഷേത്രത്തിലാണ് ഈ ഉത്സവം നടത്തുന്നത്. ഹഡക മാത്സുരി എന്നാണ് ജപ്പാന്‍കാര്‍ ഈ ഉത്സവത്തെ വിശേഷിപ്പിക്കുന്നത്.
ആയിരക്കണക്കിന് പുരുഷന്മാര് പങ്കെടുക്കുന്ന ആഘോഷത്തില്‍ ഭൂരിഭാഗം പേരും ജാപ്പനീസ് അരക്കച്ചയും'ഫണ്ടോഷി' വെളുത്ത സോക്സുകളും മാത്രമാണ് ഉപയോഗിക്കുന്നത്.
പ്രാദേശിക സമയം വൈകുന്നേരം 3 മണിക്കാണ് വിളവെടുപ്പ് ഉത്സവമായ ഹഡക മാത്സുരി ആരംഭിക്കുന്നത്. യുവതലമുറയില്‍ കാര്‍ഷിക താല്‍പ്പര്യങ്ങള്‍ വളര്‍ത്തുകയെന്നതാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.
ഉത്സവ ആചാരങ്ങളുടെ ഭാഗമായി പുരുഷന്മാര് ഉത്സവം ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്ര മൈതാനത്തിന് ചുറ്റും വലം വയ്ക്കുകയും തണുത്ത ജലം ഉപയോഗിച്ച് ദേഹ ശുദ്ധിവരുത്തുകയും ചെയ്യും. തുടര്‍ന്ന് ഉത്സവത്തിനായി പ്രധാന ക്ഷേത്രത്തിലേക്ക് പുറപ്പെടും.
ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതന് രണ്ട് ഭാഗ്യ ദണ്ഡുകളും 100 ബണ്ടില്‍ മരച്ചില്ലകളും വലിച്ചെറിയുന്നു. ഇവ കണ്ടെത്തുന്നവര്‍ക്ക് ഭാഗ്യം കൈവരുമെന്നാണ് പ്രധാന വിശ്വാസം.
ഭാഗ്യ വിറകുകള്‍ കണ്ടെത്താനുള്ള മത്സരത്തില്‍ പിടിവലി കൂടി പുരുഷന്മാര്ക്ക് പരിക്കേല്‍ക്കുന്നതും സര്‍വ്വ സാധാരണമാണ്. ജപ്പാന്‍കാര്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരും ഹഡക മാത്സുരിയുടെ ഭാഗമാകാറുണ്ട്.
Content Highlight: Japan's Annual "Naked Festival"
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..