Image Credit: AP | Mathrubhumi Archives
ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അനാരോഗ്യം മൂലമാണ് പ്രധാനമന്ത്രി രാജിയ്‌ക്കൊരുങ്ങുന്നതെന്നാണ് സൂചന. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനം നടക്കാനിരിക്കെയാണ് ഒരു പ്രദേശിക മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.
അസുഖം രൂക്ഷമായതിനാല്‍ ആബെ രാജിവയ്ക്കുകയാണെന്നും അനാരോഗ്യം രാജ്യത്തെ നയിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായും ദേശീയ മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ രോഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ആഴ്ചകളായി രാജ്യത്ത് പ്രചരിക്കുകയാണ്.
വൈദ്യ പരിശോധനകള്‍ക്കായി അദ്ദേഹം രണ്ട് തവണ യാത്ര നടത്തിയിരുന്നു. ഒരു തവണ ഏഴ് മണിക്കൂറോളം അദ്ദേഹം ആശുപത്രിയില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചു.
എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയ്ക്ക് പനി ബാധിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആബെ രാജിപ്രഖ്യാപിക്കുമെന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Japan pm shinzo Abe to resign because of illness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..