Photo By Jae C. Hong| AP
ടോക്യോ: ഒളിംപിക്സ് തുടങ്ങാന്‍ 16 ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാഴ്ചക്കാരായി സ്വന്തം പൗരന്മാരെ ജപ്പാന് വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് സാഹചര്യത്തിലാണ് ഈ നീക്കമെന്ന് വാർത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കോറോണ വൈറസിനെ തടയുന്നതിനു പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു. ഒളിംപിക്സിനു മുന്നോടിയായി ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് അധികൃതര്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
വൈറസിന്റെ വ്യാപനം ചെറുക്കുന്നതിനു ഒളിംപിക്സിനു കാഴ്ചക്കാര്‍ക്കു വിലക്കേര്പ്പെടത്തുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മറ്റുരാജ്യങ്ങളില്നിന്നുള്ള കാഴ്ചക്കാര്‍ക്കു സംഘാടകര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
Content Highlights: Japan considers ban on Olympic spectators, prepares state of emergency for Tokyo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..