ഷഹബാസ് ഷെരീഫ് | Photo - AFP
ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍നിന്ന് പാഠം പഠിച്ചുവെന്നും ഇനി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് ദിവസങ്ങള്‍ക്കകം നിലപാടുമാറ്റി. കശ്മീരിനെ സംബന്ധിച്ച് പ്രകോപനപരമായ പരാമര്‍ശവുമായാണ് ഷെഹബാസ് രംഗത്തെത്തിയിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് പാകിസ്താന്‍ കശ്മീര്‍ ഐക്യദിവസം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിവാദ ട്വീറ്റ്.
പാക് പ്രധാനമന്ത്രിയുടെ ട്വീറ്റിനെതിരെകടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആത്മാര്‍ഥവും ഗൗരവമുള്ളതുമായ ചര്‍ച്ചകള്‍ നടത്താമെന്ന് നേരത്തെ ദുബായ് ആസ്ഥാനമായുള്ള ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷെഹബാസ് പറഞ്ഞിരുന്നു. പരാമര്‍ശത്തിനെതിരെ പാകിസ്താനില്‍ വ്യാപക വിമര്‍ശനമുണ്ടായതിന് പിന്നാലെ കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇനി ചര്‍ച്ചകള്‍ സാധ്യമാവൂവെന്ന് ഷെഹബാസ് മലക്കം മറിഞ്ഞു.
പ്രസ്താവനയില്‍ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് ട്വിറ്ററില്‍ ഉയരുന്നത്. പാകിസ്താന്‍ കടന്നുപോകുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകള്‍ ചൂണ്ടിക്കാണിച്ചുള്ള പരിഹാസമായിരുന്ന അതിലേറെയും. പാകിസ്താന്‍ ലോകത്തിന് മുന്നിലെ പിച്ചപ്പാത്രമാണെന്നായിരുന്നു പല ട്വീറ്റുകളും ചൂണ്ടിക്കാണിച്ചത്. അന്തര്‍ദേശീയ നാണ്യനിധിയുടെ ലോണ്‍ ലഭിച്ചോ, ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനുള്ള ആട്ട ലഭിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ ഷെഹബാസിന്റെ ട്വീറ്റിന്റെ താഴെ പ്രത്യക്ഷപ്പെട്ടു.
Content Highlights: jammu kashmir solidarity day pakistan prime minister shehabaz sharif trolled struggle yoke freedom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..