ഇവാന ട്രംപ് | Photo: AP
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്‍ ഭാര്യ ഇവാന ട്രംപ്(73) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയില്‍വെച്ച് ഇവാന ട്രംപ് മരണപ്പെട്ടിരിക്കുന്ന വിവരം ദുഃഖത്തോടെ പങ്കുവെയ്ക്കുന്നുവെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.
1977ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 1992ല്‍ വേര്‍പിരിയുകയും ചെയ്തു. ഡോണാള്‍ഡ് ട്രംപ് ജൂനിയർ, ഇവാങ്ക, എറിക് എന്നിങ്ങനെ മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.
ഇവാനയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഇവാനയെ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള പോലീസ് വൃത്തങ്ങള്‍ പറഞ്ഞത്. ദുരൂഹത ഉണ്ടെന്നും പോലീസ് സൂചന നല്‍കിയിട്ടുണ്ട്.
അതേസമയം വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് മരണപ്പെട്ടതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Ivana Trump, first wife of Donald Trump who helped build his empire, dies at 73
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..