
-
ന്യൂയോര്‍ക്ക്: കൊറോണവൈറസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇറ്റലിയില്‍ രോഗികളുടെ എണ്ണത്തില്‍ ആദ്യമായി കുറവ് വന്നു.
ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന മരണനിരക്കുമാണ് ഇറ്റലിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സ്പെയിനില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. അതേസമയം ലോകത്ത് ഇതിനോടകം കോവിഡ് കവര്‍ന്നത് 1,70,000 ജീവനാണ്. കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷവും പിന്നിട്ടു.
അതേ സമയം രോഗികളുടെ എണ്ണത്തിലും മരണത്തിലും പ്രത്യാശക്ക് വകനല്കുന്ന റിപ്പോര്‍ട്ടുകളൊന്നും യുഎസില്‍ നിന്ന് ലഭിച്ചിട്ടില്ല. മരണനിരക്ക് യുഎസില്‍ 42,094 ആയി. 24 മണിക്കൂറിനിടെ 1433 പേര് മരിച്ചതായി ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു. യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ പകുതിയും ന്യൂയോര്‍ക്കിലാണ്.
7,84,599 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72,389 പേര് മാത്രമാണ് ഇതില്‍ രോഗമുക്തരായിട്ടുള്ളത്. ഇറ്റലിയില്‍ 1,08,237 പേരും സ്പെയിനില്‍ 9877 പേരും നിലവില്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.
399 മരണമാണ് സ്പെയിനില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇറ്റലിയില്‍ 454 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. മെയ് മൂന്ന് വരെ ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ തുടരുമെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ചില കടകള്‍ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ബുക്ക്ഷോപ്പുകള്‍, സ്റ്റേഷനറി, കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. സാമൂഹിക അകലം നിലനിര്‍ത്തിക്കൊണ്ടാകും ഇതിന്റെ പ്രവര്‍ത്തനം.
ഫ്രാന്‍സില്‍ 547 ഉം യുകെയില്‍ 449 ഉം മരണങ്ങള് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ മൊത്തം കൊറോണബാധിതരുടെ എണ്ണം 25 ലക്ഷത്തിനടുത്തെത്തി. 168,000 ജീവനുകളാണ് ഇതുവരെ കൊറോണവൈറസ് കവര്‍ന്നത്.
Content Highlights: Italy sees first fall of active coronavirus cases-corona update worldwide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..