റോം: കനത്ത മഴയ്ക്കിടെ ഇറ്റലിയിലെ തുറമുഖ നഗരമായ ജനോവയില്‍ പാലം തകര്‍ന്നുവീണ് 22 പേര്‍ മരിച്ചു. ഇരുപതിലധികം വാഹനങ്ങള്‍ തകര്‍ന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മരണസംഖ്യ ഉയരാനാണ് സാധ്യത.

പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കെട്ടിടങ്ങള്‍ അടക്കമുള്ളവയ്ക്ക് മുകളിലേക്ക് പാലം തകര്‍ന്നുവീണതെന്ന് അധികൃതര്‍ പറഞ്ഞു.

അപകടത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ തകര്‍ന്ന പാലത്തില്‍ കുടുങ്ങി. 1960കളില്‍ നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. 2016 ല്‍ ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 200 ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടുപേരേ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തി.

Italy