അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; 11,591 പേര്‍ മരിച്ചു


(Mauro Scrobogna|LaPresse via AP)

റോം: ഇറ്റലിയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഇതോടെ അമേരിക്കയ്ക്ക് പിന്നാലെ ഒരുലക്ഷം ആളുകളില്‍ രോഗം ബാധിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇറ്റലി മാറി. 11,591 പേരാണ് ഇതുവരെ ഇറ്റലിയില്‍ വൈറസ് ബാധയേതുടര്‍ന്ന് മരിച്ചത്.

അതേസമയം അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1.5 ലക്ഷം കടന്നു. 2,500 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ന്യൂയോര്‍ക്കിലാണ്. രോഗികളെ ചികിത്സിക്കുന്നതിനായി അമേരിക്കന്‍ നേവിയുടെ ചികിത്സാ കപ്പലായ യുഎസ്എന്‍എസ് കംഫര്‍ട്ട് മാന്‍ഹാട്ടണിലെത്തി. ഇതില്‍ 1,000 കിടക്കകളുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്.

അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ മൂന്നാമതായാണ് സ്‌പെയിന്‍. ഇവിടെ 85,000 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോകമെമ്പാടും 7.55 ലക്ഷം ആളുകളെയാണ് കോവിഡ് -19 ബാധിച്ചത്. ഇവരില്‍ 160,001 പേര്‍ രോഗവിമുക്തരായി. ഇതില്‍ പകുതിയോളം ചൈനയിലാണ് (75,923). സ്‌പെയിന്‍- 16,780 , ഇറാന്‍- 13,911, ഇറ്റലി-13,030 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

Content Highlights: Italy has become the second country after the US to cross 1 lakh COVID-19 cases globally.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented