ബലാത്സംഗ വീഡിയോ പുറത്തുവിട്ടു; ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വെട്ടിലായി


ജിയോർജിയ മെലോനി | Photo: AP

റോം: ഉക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചതിനേത്തുടർന്ന് ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വിവാദത്തില്‍. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ വളരെ മുന്നിലുള്ള ജിയോര്‍ജിയ മെലോനിയാണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. അവ്യക്തമാക്കിയ വീഡിയോയാണ് പങ്കുവെച്ചതെങ്കിലും ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ട്വിറ്റര്‍.

ഒരു മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ് മെലോനി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശിക്കുന്നത്.



എന്നാല്‍, ഇരയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവര്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താന്‍ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം. ഞായറാഴ്ചയാണ് 55-കാരിയായ ഉക്രൈന്‍ സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഗിനിയയില്‍ നിന്ന് അഭയാർഥിയായി ഇറ്റലിയിലെത്തിയ വ്യക്തിയാണ് കേസിലെ പ്രതി.

വഴിയോരത്തുവെച്ചാണ് ബലാത്സംഗം നടന്നത്. സമീപത്തെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന ഒരാളാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. കുറ്റവാളിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് സ്ഥിരീകരിച്ചു. വീഡിയോയില്‍ ഇര ആരാണെന്ന് വ്യക്തമല്ലെങ്കിലും അവരുടെ കരച്ചില്‍ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ എങ്ങനെയാണ് പ്രചരിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Content Highlights: giorgia meloni, italy, pm candidate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented