പാകിസ്താൻ പറഞ്ഞത്കള്ളം, ബാലാകോട്ടിൽ 130ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടു- ഇറ്റാലിയൻ മാധ്യമപ്രവർത്തക


20 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു. പരിക്കേറ്റ 45 പേര്‍ ഇപ്പോഴും പാകിസ്താന്‍ സൈനിക ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂഡല്‍ഹി: ബാലാകോട്ടിലെ ജെയ്‌ഷെ ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമത്തില്‍ 170ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. ജെയിഷെ മുഹമ്മദ് വിഭാഗം പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ ആക്രമണം പാകിസ്താന്‍ നിഷേധിച്ചിരുന്നു.

സൗത്ത് ഏഷ്യന്‍രാജ്യങ്ങളിലെ റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌കാ മരേനോയാണ് ഇന്ത്യന്‍ വ്യോമാക്രമണം വിജയകരമായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

"ഫെബ്രുവരി 26 ന് പുലര്‍ച്ചെ 3.30 ഓടെയാണ് ഇന്ത്യന്‍ സൈന്യം ബാലാകോട്ടിലെ സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് 20 കിലോമീറ്റര്‍ അകലെയുള്ള ഷിങ്കിയാരില്‍ നിന്നുള്ള സൈന്യം അവിടേക്ക് എത്തിയത്. 130 മുതല്‍ 170 വരെ തീവ്രവാദികള്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് ഉടന്‍ തന്നെ ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍ ക്യാമ്പിലേക്ക് പരിക്കേറ്റവരെ മാറ്റുകയായിരുന്നു. 20 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു. പരിക്കേറ്റ 45 പേര്‍ ഇപ്പോഴും പാകിസ്താന്‍ സൈനിക ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ആക്രമണത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രണം നടന്ന ക്യാമ്പിന്
രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു വെള്ള പൂശിയ മദ്രസയാണ് സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണിച്ചുകൊടുത്തത്. ആക്രമണത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ക്ക് ക്യാമ്പിന് പരിസരത്തേക്ക് പോകാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

അതോടൊപ്പം തന്നെ ആക്രമണം മൂടിവെക്കാന്‍ ഭീകരരുടെ ബന്ധുക്കള്‍ക്ക് സൈന്യം പണംനല്‍കുകയും ഭീഷണിപ്പെടുത്തുകയും സൈന്യം തിരിച്ചടി നല്‍കുമെന്നും അവരോട് പറഞ്ഞു."- മരേനോ പറയുന്നു.

ബാലാകോട്ടിലെ ആക്രമണത്തിന് മുന്‍പ് തന്നെ ക്യാമ്പിലെ രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ ഫോട്ടോകള്‍ അവര്‍ പ്രസിദ്ധീകരിച്ചിരുന്നതായും ഇവർ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നും പ്രദേശവാസിയായ ആളിൽനിന്നുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ തനിക്ക് ലഭ്യമായതെന്നും ഇവർ പറഞ്ഞു.

Content Highlights:Italian journalist nails Pakistans lie, confirms at least 130 Jaish terrorists killed in IAF strike. Balakot AirStrike, PulwamaAttack

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented