ജോ ബൈഡൻ | Photo:AP
വില്‍മിങ്ടണ്‍: ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ജോ ബൈഡന്‍. അതൊരു നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
താനും ട്രംപും അഭിപ്രായ ഐക്യമുളള ചുരുക്കം ചില കാര്യങ്ങളേ ഉളളൂവെന്നും അതിലൊന്നാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുളള അദ്ദേഹത്തിന്റെ തീരുമാനമെന്നും ബൈഡന്‍ പറയുന്നു. ട്രംപ് രാജ്യത്തിന് ഒരു നാണക്കേടാണെന്ന് പറഞ്ഞ ബൈഡന്‍ അദ്ദേഹം രാജ്യത്തെ സേവിക്കാന്‍ യോഗ്യനല്ലെന്നും അഭിപ്രായപ്പെട്ടു.
'അദ്ദേഹത്തെ കുറിച്ചുളള എന്റെ മോശം ധാരണകളെ പോലും ട്രംപ് മറികടന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് അദ്ദേഹം.' -ബൈഡന്‍ പറയുന്നു. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്രംപിനെ അടുത്ത ആഴ്ച കുറ്റവിചാരണ ചെയ്യാനുളള സാധ്യതയുണ്ടെന്നാണ് വിവരം.
Content Highlights:It's a good thing, him not showing up says Joe Biden
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..