ജെറുസലേം: ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടു. ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറ്റോര്‍ണി ജനറല്‍ അവിചായ് മെന്‍ഡല്‍ബ്ലിറ്റ് മൂന്ന് കേസുകളില്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദം കേട്ടശേഷമാണ് അറ്റോര്‍ണി ജനറല്‍ തീരുമാനം അറിയിച്ചത്.
പ്രധാനമന്ത്രിയും ഭാര്യ സാറയും 260,000 ഡോളറിലധികം വിലവരുന്ന ആഡംബര വസ്തുക്കള്‍ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി സ്വീകരിച്ചുവെന്നും അനുകൂല വാര്‍ത്തകള്‍ക്ക് പകരമായി രണ്ട് മാധ്യമ കമ്പനികള്‍ക്ക് പ്രത്യുപകാരം ചെയ്തുവെന്നും കാണിച്ചാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്.
Content Highlights: Israeli Prime Minister Benjamin Netanyahu indicted on charges of bribery, fraud, breach of trust