പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
ടെല്‍ അവീവ്: അത്യാധുനിക ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കുന്നതില്‍ ലോകരാജ്യങ്ങളില്‍ മുന്‍പന്തയിലാണ് ഇസ്രയേല്‍. എതിരാളികളില്‍ നിന്ന് സൈനികരെ ഫലത്തില്‍ അദൃശ്യരാക്കി മാറ്റുന്ന പുത്തന്‍ സാങ്കേതിക വിദ്യയുടെ പുറകെയാണിപ്പോള്‍ ഇസ്രയേല്‍ സൈന്യം. ഇസ്രയേലിലെ ഉത്പന്ന നിര്‍മാതാക്കളായ പോളാരിസ് സൊല്യൂഷന്‍സ് പുനര്രൂപകല്പന ചെയ്ത കാമോഫ്ളേജ് (അദൃശ്യരാക്കുന്ന) നെറ്റാണ് പുതിയ സംവിധാനം.
ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 300 കിറ്റ് ഷീറ്റുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൈക്രോ ഫൈബറുകളും ലോഹങ്ങളും മനുഷ്യ കണ്ണുകള്‍ക്കും തെര്‍മല്‍ ക്യാമറകള്‍ക്കും കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന മെറ്റിരീയിലുകളും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
വനപ്രദേശങ്ങളിലും മരുഭൂമികളിലും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ടുവശങ്ങളുമുള്ളതാണ് ഷീറ്റ് കിറ്റുകള്‍. ശരീരത്തോട് ചുറ്റിപ്പിടിപ്പിച്ച് പാറകളോട് സാമ്യമുള്ള ഒരു തടസ്സമായും ഉപയോഗിക്കാനാകും. തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. വിദുരത്ത് നിന്ന് ബൈനോക്കുലറുകളുമായി നോക്കുന്ന ഒരാള്‍ക്ക് സൈനികരെ കാണില്ലെന്ന് ഇതിന്റെ ഗവേഷണ വികസന യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
അര കിലോഗ്രാമിനടുത്ത് ഭാരം മാത്രമേ ഈ ഷീറ്റുകള്ക്കുള്ളൂ. അപകടരമായ യുദ്ധമേഖലകളിലേക്ക് യാത്ര ചെയ്യുന്ന സൈനികര്‍ക്ക് ഇത് ചുരുട്ടി കൊണ്ടുപോകാം. മാത്രമല്ല ഈ ഷീറ്റുകള്‍ക്ക് 200 കിലോയിലധികം ഭാരം വഹിക്കാനും സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..