യുദ്ധമുനമ്പില്‍ പശ്ചിമേഷ്യ, ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്ക


ഗാസ നഗരത്തിൽ നിന്നുള്ള ദൃശ്യം | Photo: AP

കോവിഡില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍. ഇസ്രയേലും പലസ്തീനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച മാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തി. 67 പലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ടെല്‍ അവീവിനേയും തെക്കന്‍നഗരമായ ബീര്‍ഷെബയെയും ലക്ഷ്യമിട്ട് പലസ്തീന്‍ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകള്‍ പതിച്ച് എട്ട് ഇസ്രയേലികളും മരിച്ചു.

130 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസും അവകാശപ്പെട്ടു. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കുന്നു. ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലായിരിക്കും തിരിച്ചടിയെന്നാണ് ഇതിന് ഇസ്രയേല്‍ നല്‍കിയ മറുപടി. ഹമാസിന്റെ ഗാസ നഗരമേധാവിയെ അടക്കം വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. രൂക്ഷമായ സംഘര്‍ഷം യുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്ക യു.എന്‍ പങ്കുവെച്ചു കഴിഞ്ഞു. ആശങ്കയ്ക്ക് ആക്കം കൂട്ടി പല രാജ്യങ്ങളും ഇസ്രായേലിന്റെയും പലസ്തീനിന്റെയുമായി രണ്ട് ചേരികളിലായി അണി നിരക്കാനും തുടങ്ങി.

ഇസ്രായേലിന് അമേരിക്കന്‍ പിന്തുണ

ഹമാസിനെതിരെ ഇസ്രായേലിന്റെ വ്യോമാക്രമണത്തെ ന്യായീകരിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് രംഗത്തെത്തിയത്. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ഫോണില്‍ സംസാരിച്ച ബൈഡന്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ സമാധാന ദൂതനായി അയച്ചു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു.

കിഴക്കന്‍ ജെറുസലേമിലെ അല്‍ അക്സ പള്ളി വളപ്പില്‍ തിങ്കളാഴ്ച തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോള്‍ യുദ്ധത്തിന്റെ വക്കോളമെത്തിനില്‍ക്കുന്നത്. ഇസ്രായേല്‍ പാലസ്തീന്‍ അതിര്‍ത്തികളില്‍ ജീവിക്കുന്ന നിസഹായരായ മനുഷ്യരാണ് ഇതിനെല്ലാം ഇരയാകുന്നത്. റോക്കറ്റിന്റെയും ബോംബ് സ്ഫോടനങ്ങളുടെയും ശബ്ദങ്ങള്‍ നിത്യേന കേട്ട് ഉറങ്ങുന്ന, തീയും പുകയും കണ്ട,് ചിതറിത്തെറിക്കുന്ന കെട്ടിടങ്ങള്‍ കണ്ട് നിസഹായതയോടെ ജീവിതം തള്ളിനീക്കുന്ന ജനം.

ഇരു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ മിക്ക വീടുകളിലും ഒരു സുരക്ഷാമുറി ഉണ്ടാകും. ആക്രമണം ഉണ്ടാകുമ്പോള്‍ അപായ സൂചന നല്‍കികൊണ്ട് അലാറം അടിയ്ക്കും. അപ്പോള്‍ സുരക്ഷാമുറികളില്‍ കയറി ഒളിക്കണം. ബസ് സ്റ്റോപ്പുകള്‍ക്ക് സമീപം പോലും ഇത്തരം സുരക്ഷാമുറികള്‍ ഉണ്ടത്രെ. ബോംബും മിസൈലും എപ്പോഴാണ് വരുന്നത് എന്ന് പറയാനാകില്ല.. ബസ് കാത്തുനില്‍ക്കുമ്പോള്‍ അലാറം അടിച്ചാല്‍ സുരക്ഷാ മുറികളില്‍ പോയി വാതിലടച്ച് ഇരിക്കാം. ഇങ്ങനെ ഓരോ നിമിഷവും മരണത്തെ പ്രതീക്ഷിച്ചു ജീവിക്കേണ്ടിവരുന്ന മറ്റേതൊരു ജനതയുണ്ടാകും ലോകത്ത്.

കൊമേഡിയന്‍ മായാ ഹുസൈന്‍ ലണ്ടനില്‍വെച്ച് ഇന്‍സ്റ്റഗ്രാം വഴി ചെയ്ത ലൈവ് വീഡിയോയില്‍ പലസ്തീനില്‍ നിന്നുള്ളയാള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇസ്രായേല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന കാഴ്ചകള്‍ കാണാം. തങ്ങള്‍ അപകടത്തിലാണെന്നും സഹായിക്കണമെന്നും ഒക്കെ ഇയാള്‍ പറയുന്നു. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് മായ ഹുസൈനും മറ്റുള്ളവരും ഭയന്നുവിറയ്ക്കുന്നതും കാണാം. പാലസ്തീന്‍ ജനതയെ ഓര്‍ത്ത് തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് മായ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞത്.

മറുവശത്ത് ഇസ്രയേലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവരുന്നു. ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകള്‍ ചിലത് നാശനഷ്ടമുണ്ടാക്കുമ്പോള്‍ മറ്റ് ചിലത് ആകാശത്ത് വച്ച് തന്നെ ഇസ്രയേല്‍ പ്രതിരോധിക്കുന്നതും തകര്‍ക്കുന്നതുമായ നിരവധി ദൃശ്യങ്ങളാണ് വരുന്നത്.

സംഘര്‍ഷത്തില്‍ 67 പാലസ്തീനികളും ഏഴ് ഇസ്രായേലികളും ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പാലസ്തീന്റെ 16 പ്രധാനനേതാക്കളും പതിനാല് കുട്ടികളും ഉള്‍പ്പെടും.

Content Highlight: Israel Palestine conflict

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented