ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ്. ചാവേര്‍ റഷ്യയില്‍ പിടിയില്‍


ഇന്ത്യന്‍ ഉന്നതനേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍

പ്രതീകാത്മക ചിത്രം

മോസ്‌കോ: പ്രവാചകവിരുദ്ധ പരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ചാവേര്‍ റഷ്യയില്‍ അറസ്റ്റില്‍. മധ്യേഷ്യന്‍ രാജ്യങ്ങളിലൊന്നിലെ പൗരനാണ് അറസ്റ്റിലായതെന്ന് റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) പറഞ്ഞു. മറ്റു വിവരങ്ങള്‍ പുറത്തുവിട്ടില്ല.

തുര്‍ക്കിയില്‍ കഴിയുമ്പോള്‍ ഇക്കൊല്ലം ഏപ്രിലിനും ജൂണിനുമിടയിലാണ് ഇയാള്‍ ഐ.എസില്‍ ചേര്‍ന്നത്. ടെലിഗ്രാം സന്ദേശങ്ങളും ഐ.എസ്. പ്രതിനിധികളുമായി തുര്‍ക്കി തലസ്ഥാനമായ ഈസ്താംബുളില്‍ നടത്തിയ കൂടിക്കാഴ്ചകളുമാണ് ഇയാളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചതെന്ന് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസസിന്റെ സെന്റര്‍ ഫോര്‍ പബ്ലിക് റിലേഷന്‍സ് (സി.പി.ആര്‍.) പറഞ്ഞു. ഐ.എസ്. തലവനോട് കൂറു പ്രഖ്യാപിക്കുന്നെന്ന് പ്രതിജ്ഞയെടുപ്പിച്ചശേഷം കൃത്യനിര്‍വഹണത്തിനായി ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. ചാവേറാക്രമണത്തിനുള്ള പരിശീലനം കഴിഞ്ഞ് റഷ്യവഴി ഇന്ത്യയിലേക്കുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.പ്രവാചകവിരുദ്ധപരാമര്‍ശത്തിന്റെപേരില്‍ ഇന്ത്യയുടെ ഭരണരംഗത്തെ ഒരംഗത്തെ വധിക്കാനായിരുന്നു യാത്രയെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി സി.പി.ആര്‍. പറഞ്ഞു. സി.പി.ആര്‍. പുറത്തുവിട്ട ചോദ്യംചെയ്യല്‍ വീഡിയോയില്‍ ഇക്കാര്യങ്ങള്‍ ഇയാള്‍ പറയുന്നുണ്ട്.

പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന് ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടി ഡല്‍ഹിഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നവീന്‍ കുമാര്‍ ജിന്‍ഡലിനെയും ജൂണില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു.

Content Highlights: IS terrorist arrest russia attack india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented