ഇറാഖിനെ യുദ്ധക്കളമാക്കരുത്; ഇറാന്റെ മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ്


ഇറാഖിനെ അവരുടെ യുദ്ധക്കളമായി മാറ്റുന്നതിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

File Photo: AP

ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്. മേഖലയിലെ അപകടകരമായ നീക്കങ്ങളില്‍ ഭയമുണ്ടെന്നും ഇറാഖ് അതിര്‍ത്തിക്കുള്ളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇറാഖിന്റെ പരമാധികാരത്തിന് മേല്‍ ഇറാന്‍ തുടര്‍ച്ചയായി കടന്നുകയറുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നതായും ഇറാഖ് പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇരുവിഭാഗങ്ങളും ഇറാഖിനെ അവരുടെ യുദ്ധക്കളമായി മാറ്റുന്നതിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

യുഎസ് സൈനികത്താവളങ്ങള്‍ ആക്രമിക്കുന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇറാഖ് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്റെ നടപടിയെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് രംഗത്തെത്തിയത്.

ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നുണ്ട്. രാത്രി 9.30 ഓടെയാകും ട്രംപ് ഇറാന്‍ വിഷയത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: iraq president condemns iran missile attack, us president address soon on iran issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented