'ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍' 94-ാം വയസ്സില്‍ അന്തരിച്ചു, ആദ്യമായി കുളിച്ചത് മാസങ്ങള്‍ക്കുമുന്‍പ്


അമൗ ഹാജി | File Photo: AFP

ടെഹ്‌റാന്‍: പതിറ്റാണ്ടുകളോളം കുളിക്കാതിരുന്നതിനെ തുടര്‍ന്ന്, ''ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍'' എന്നറിയപ്പെട്ടിരുന്ന ഇറാന്‍ സ്വദേശി അമൗ ഹാജി (94) അന്തരിച്ചു.

ഇറാന്റെ ഔദ്യോഗികവാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. അമ്പതുവര്‍ഷത്തിലധികം കാലം കുളിക്കാതെയായിരുന്നു അമൗവിന്റെ ജീവിതം. അവിവാഹിതനായിരുന്നു.



ദക്ഷിണ പ്രവിശ്യയായ ഫര്‍സിലെ ദേജ്ഗാഹ് ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു മരണം. അസുഖം പിടിപെടുമോ എന്ന ഭയത്തെ തുടര്‍ന്നായിരുന്നു അമൗ കുളിക്കാതെ ജീവിച്ചിരുന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തെ കുളിപ്പിച്ചിരുന്നു.

അമൗവിന്റെ ജീവിതത്തെ ആസ്പദമാക്കി The Strange Life of Amou Haji എന്ന പേരില്‍ ഹ്രസ്വ ഡോക്യുമെന്ററി 2013-ല്‍ തയ്യാറാക്കപ്പെട്ടിരുന്നു.

Content Highlights: iranian man known as worlds dirtiest man dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented