-
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള സയ്യിദ് അലി ഖാമേനി ഹിന്ദിയില്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു. ദേവനാഗരി ലിപിയില്‍ ബയോ രേഖപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടില്‍ അതേ ലിപിയിലാണ് ട്വീറ്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിലവില്‍ ഖമേനിയുടെ ഹിന്ദി അക്കൗണ്ടിന് 1009 ഫോളോവേഴ്‌സാണുള്ളത്. ഇതു വരെ രണ്ട് ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഖമേനിയുടെ ഹിന്ദി അക്കൗണ്ട് ഇതു വരെ ഇന്ത്യയില്‍ നിന്നുള്ള ഒരു നേതാവും ഫോളോ ചെയ്യാന്‍ ആരംഭിച്ചിട്ടില്ല.
മറ്റു പല ഭാഷകളിലും അയത്തൊള്ള ഖമേനിയ്ക്ക് ട്വിറ്ററില്‍ അക്കൗണ്ടുണ്ട്. ഇവയില്‍ പേര്‍ഷ്യന്‍, അറബി, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ഇംഗ്ലീഷ് എന്നീ അക്കൗണ്ടുകള്‍ നിലവിലുണ്ട്.
ഷിയാ സമുദായത്തിന്റെ പ്രമുഖ പന്ത്രണ്ട് നേതാക്കളില്‍ ഒരാളും ഇറാന്റെ രണ്ടാമത്തെയും നിലവിലെയും പരമോന്നത നേതാവാണ് ഖമേനി. 1981 മുതല്‍ 1989 വരെ ഇറാന്റെ പ്രസിഡന്റായി ചുമതല വഹിച്ചിരുന്ന ഇദ്ദേഹം 1989 മുതല്‍ ഇറാന്റെ പരമോന്നതനേതാവായി തുടരുകയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..