ഇറാനിയന്‍ സെലിബ്രിറ്റി ഷെഫിനെ സുരക്ഷാസേന അടിച്ചുകൊന്നു: ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു


മെർഷാദ് ഷാഹിദി |Photo: Twitter @Omid_M |

തെഹ്‌റാന്‍: ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്കിടെ സെലിബ്രിറ്റി ഷെഫിനെ സുരക്ഷാ സേന അടിച്ച് കൊലപ്പെടുത്തി. സെലിബ്രിറ്റി ഷെഫ് മെര്‍ഷാദ് ഷാഹിദിയെയാണ് ഇറാന്‍ സുരക്ഷാസേന കൊലപ്പെടുത്തിയത്. തന്റെ ഇരുപതാം പിറന്നാളിന്റെ തലേന്നാണ് മെർഷാദ് ഷാഹിദ് കൊല്ലപ്പെട്ടത്. ഷഹിദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനാളുകള്‍ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിച്ചു.

ഹിജാബ് പ്രതിഷേധങ്ങള്‍ക്കിടെ അറാക് നഗരത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത ഷാഹിദിയെ ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. തലയോട്ടിക്ക് അടിയേറ്റാണ് ഷാഹിദി കൊലപ്പെട്ടത്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മകന്‍ മരിച്ചതെന്ന് പറയണമെന്ന് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഷാഹിദിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.ഷാഹിദിയുടെ മരണത്തില്‍ പങ്കില്ലെന്ന് ഇറാന്‍ ഭരണകൂടം പ്രതികരിച്ചു. രാജ്യത്തെ ചീഫ് ജസ്റ്റിസ് അടക്കമുള്ളവർ ഷാഹിദിയുടെ മരണത്തിലുള്ള സുരക്ഷാസേനയുടെ പങ്ക് നിഷേധിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൈകാലുകള്‍ പൊട്ടിയതിന്റെയോ തലയോട്ടിയില്‍ ക്ഷതമേറ്റതിന്‍റെയോ തെളിവുകളില്ലെന്ന് ചീഫ് ജസ്റ്റിസ് അബ്ദുള്‍മെഹ്ദി മൗസാവി വ്യക്തമാക്കി.

അതേസമയം, മെർഷാദ് ഷാഹിദിന്‍റെ മരണത്തോടെ ഇറാനിലെ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്. മഹ്‌സ ആമിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രതിഷേധമാണ് ഇറാനില്‍ ഇപ്പോഴും തുടരുന്നത്.

Content Highlights: Iran's Celebrity Chef Beaten To Death By Iranian Forces Amid Anti-Hijab Protests

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented