സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്ത ഇറാന്‍ പ്രസിഡന്റ്


ഇബ്രാഹിം റൈസി | Photo: AFP

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റൈസി സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ നേതാക്കളെ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്.

കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ ഇബ്രാഹിം റൈസിയെ സന്ദര്‍ശിച്ചിരുന്നു. റഷ്യ സന്ദര്‍ശിച്ചു മടങ്ങും വഴിയാണ് തെഹ്‌റാനിലെത്തി ജയ്ശങ്കര്‍ റൈസിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയുക്ത പ്രസിഡന്റിനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ട വിദേശ പ്രതിനിധികളില്‍ ഒരാളാണ് എസ് ജയ്ശങ്കര്‍. പ്രധാനമന്ത്രിയുടെ സന്ദേശവും ജയ്ശങ്കര്‍ നിയുക്ത പ്രസിഡന്റിന് കൈമാറിയിരുന്നു.

ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ത്യ ഉടന്‍ കൈകൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ പ്രതിനിധി തെഹ്‌റാനില്‍ വെച്ചുനടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായിട്ടാണ് ഇന്ത്യ ഇതിനെ കാണുന്നത്.

Content Highlight: Iran President invites India for swearing-in ceremony

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented