ചൈനയില്‍ മദ്യലഹരിയില്‍ യുവതി വിമാനത്തിന്റെ ജനല്‍ച്ചില്ല് ഇടിച്ചുതകര്‍ത്തു


1 min read
Read later
Print
Share

Photo courtesy: Youtube screen grab from News 247 Live

ബെയ്ജിങ്: മദ്യലഹരിയില്‍ യുവതി വിമാനത്തിന്റെ ജനല്‍ച്ചില്ല് ഇടിച്ചു തകര്‍ത്തു. ചൈനയിലാണ് സംഭവം.വിമാനം 30,000 അടിയോളം ഉയരത്തില്‍ പറന്നു കൊണ്ടിരിക്കെയായിരുന്നു ഇരുപത്തൊമ്പതുകാരിയുടെ അതിക്രമം. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷീനിങ്ങില്‍നിന്ന് കിഴക്കന്‍ ചൈനീസ് നഗരമായ യാങ്‌ചെങ്ങിലേക്കുള്ള യാത്രയിലായിരുന്നു യുവതി. മേയ് 25-നാണ് സംഭവം.

യുവതി ജനല്‍ച്ചില്ല് ഇടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തില്‍ കയറുന്നതിനു മുമ്പ് വീര്യമേറിയ രണ്ട് കുപ്പി മദ്യം യുവതി കഴിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പങ്കാളി ഉപേക്ഷിച്ചു പോയതിലുള്ള സങ്കടത്തെ തുടര്‍ന്നാണ് യുവതി മദ്യം കഴിച്ചതെന്നാണ് സൂചന. വിമാനത്തിന്റെ ജനല്‍ച്ചില്ലില്‍ ഇടിക്കാന്‍ ആരംഭിച്ച യുവതിയെ ഫ്‌ളൈറ്റ്‌ അറ്റന്‍ഡര്‍മാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

വിമാനത്തിന്റെ ജനലില്‍ വിള്ളലുകളുള്ളതായി പോലീസ് പുറത്തുവിട്ട ചിത്രത്തില്‍ കാണാം. അഞ്ചു മണിക്കൂറാണ് ഷീനിങ്ങില്‍നിന്ന് യാങ്‌ചെങ്ങിലേക്ക് എത്താന്‍ ആവശ്യമായ സമയം. എന്നാല്‍ യുവതി ജനല്‍ച്ചില്ലില്‍ ഇടിച്ചതിനു പിന്നാലെ വിമാനം അടിയന്തരമായി ഹെനാന്‍ പ്രവിശ്യയിലെ ഒരു വിമാനത്താവളത്തില്‍ ഇറക്കി. പൊതുഗതാഗത സംവിധാനത്തിന് കേടുപാടുകള്‍ വരുത്തിയ കുറ്റത്തിന് യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 'ലി' എന്നാണ് ഇവരുടെ സര്‍നെയിം എന്നു മാത്രമാണ് പുറത്തു വിട്ടിട്ടുള്ളത്.

content highlights: intoxicated woman breaks plane window during flight

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
justin trudeau, modi

1 min

ഡല്‍ഹിയില്‍ ഒരുക്കിയത് ബുള്ളറ്റ് പ്രൂഫ് മുറി; നിരസിച്ച ട്രൂഡോ തങ്ങിയത് സാധാരണ മുറിയില്‍, കാരണമെന്ത്?

Sep 21, 2023


FUKUSHIMA
Premium

8 min

തൊണ്ടയിൽ കുടുങ്ങി 'ആണവമത്സ്യം'; ചൈനീസ് ചെക്കിൽ കാലിടറുമോ ജപ്പാന്?

Sep 7, 2023


IND-US-CAN

1 min

നിജ്ജര്‍ വധം; തെളിവുകള്‍ 'ഫൈവ് ഐസ്' കാനഡയെ അറിയിച്ചിരുന്നുവെന്ന് US സ്ഥാനപതി

Sep 24, 2023


Most Commented