അന്താരാഷ്ട്ര ബഹിരാകാശ നിലയം | Photo: AFP
വാഷിങ്ടണ്‍: ബഹിരാകാശ മാലിന്യങ്ങളില്‍നിന്നുള്ള ഭീഷണി ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചതാണ് ഇക്കാര്യം. ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയിരുന്നില്ലായിരുന്നുവെങ്കില്‍ ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിയിടയുണ്ടാവുകയും അത് ബഹികാരാശ നിലയത്തിന് ഭീഷണി ആവുകയും ചെയ്യുമായിരുന്നു.
റഷ്യയുടെയും അമേരിക്കയുടെയും വിദഗ്ധര്‍ ഒന്നിച്ചാണ് ഈ പ്രവര്‍ത്തനം നിയന്ത്രിച്ചത്. രണ്ടര മിനിറ്റ് മാത്രമാണ് ഈ പ്രവര്‍ത്തനം നീണ്ടുനിന്നത്. ഭ്രമണപഥം ഉയര്‍ത്തിയതിന് പിന്നാലെ 1.4 കിലോമീറ്റര്‍ സമീപത്തുകൂടി ബഹിരാകാശ മാലിന്യങ്ങള്‍ കടന്നുപോയി.
ഭ്രമണപഥം ഉയര്‍ത്തിയ സമയത്ത് ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവരെ സോയൂസ് ബഹിരാകാശ പേടകത്തിലേക്ക് മാറ്റിയിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതരായി തിരികെ ഭൂമിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്യത്. ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയായതിന് പിന്നാലെ ഇവര്‍ നിലയത്തിനുള്ളിലേക്ക് മാറുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
2018-ല്‍ വിക്ഷേപിച്ച ജാപ്പനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണി ആയത്. കഴിഞ്ഞവര്‍ഷം ഈ റോക്കറ്റിന്റെ ഭാഗങ്ങള്‍ 77 കഷ്ണങ്ങളായി ചിതറിയിരുന്നു.
ഭൗമോപരിതലത്തില്‍ നിന്ന് 420 കിലോ മീറ്റര്‍ ഉയരത്തില്‍ 17,000 മൈല്‍ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ വലംവെക്കുന്നത്. ഇത്രയും വേഗമുള്ളതിനാല്‍ ചെറിയ വസ്തുക്കള്‍ പോലും തട്ടിയാല്‍ ബഹിരാകാശ നിലയത്തിന് വലിയ കേടുപാടുകളാകും സംഭവിക്കുക. ഇത്തരം കൂട്ടിയിടി ഒഴിവാക്കാന്‍ 1998 മുതല്‍ ഏതാണ്ട് 25 തവണ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
Content Highlights: International Space Station Moves To Avoid Collision With Debris


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..