അല്‍ബാദ്: ഫിലിപ്പൈന്‍സിലെ പ്രകൃതി സുന്ദരമായ കൊച്ചു ദ്വീപാണ് അല്‍ബാദ്. ജനസംഖ്യ 15000ത്തില്‍ താഴെ മാത്രം. എന്നാല്‍ ഈ ദ്വീപില്‍ ആദ്യമായി എത്തുന്ന ആരും ഒന്ന് വിസ്മയിച്ചുപോകും. ദ്വീപില്‍ ഒരേ പോലുള്ള ആളുകളെ മിക്കപ്പോഴും കണ്ടെന്ന് വരാം. കാരണം മറ്റൊന്നുമല്ല. 100 ജോഡി ഇരട്ടകളാണ് ഈ ദ്വീപിലുള്ളത്.

ജനിക്കുന്നവരില്‍ വലിയൊരു വിഭാഗം ഇരട്ടകളുള്ള ആ ദ്വീപില്‍ തിരിച്ചറിയാന്‍ കഴിയുന്ന 22 ഇരട്ടകളും തിരിച്ചറിയാന്‍ എളുപ്പം കഴിയാത്ത 78 ഇരട്ടകളുമാണ് ഉള്ളത്‌.

ഒരേ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്ന ഇവരെ ദ്വീപിന് ഉള്ളില്‍ ഉള്ളവര്‍ക്ക് പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇരട്ടകളുടെ എണ്ണം കാരണം ഇന്ന് ലോക പ്രശസ്തമാണ് ഈ ദ്വീപ്.

twin
photo courtesy - NEWSLIONS

നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. 80 വയസ്സുള്ള യൂഡോസിയ മൊറാസും അന്റോണിയോ മൊറാസുമാണ് ദ്വീപിലെ പ്രായം കൂടിയ ഇരട്ടകള്‍. 2015ല്‍ മാത്രം 12 ജോഡി ഇരട്ടകള്‍ ദ്വീപില്‍ ജനിച്ചുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാണാന്‍ ഒരുപോലെയുള്ള ഇരട്ടകള്‍ കാരണം പല പ്രശ്‌നങ്ങളും ദ്വീപിലുണ്ടാകാറുണ്ട്. ഇരട്ടകളായ അന്റോണിയ, യൂഡോസ്യ എന്നീ യുവതികളാണ് ഇത്തരത്തില്‍ ഒരു സംഭവം വിവരിച്ചത്. വിവാഹം കഴിഞ്ഞ നാളുകളില്‍ അന്റോണിയയുടെ ഭര്‍ത്താവിന് പലപ്പോഴും ഭാര്യയെ മാറിപ്പോകുമായിരുന്നത്രേ. ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് നിങ്ങിയതോടെ തന്റെ മൂക്കിലുള്ള മറുക് അടയാളമായി കാണിച്ച് കൊടുത്താണ് അന്റോണിയ പ്രശ്‌നം പരിഹരിച്ചത്.

twin
photo courtesy - NEWSLIONS

ദ്വീപില്‍ ഇരട്ടകളുടെ എണ്ണം കൂടുന്നതിന് പല കാരണങ്ങള്‍ ദ്വീപുകാര്‍ക്കിടയില്‍ പറയാറുണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും ദ്വീപ് വാര്‍ത്തയായതോടെ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ചിലര്‍ ഒരുങ്ങുന്നുണ്ട്.