ബെയ്ജിങ്: ചൈനയില്‍ നാടും നഗരവും താണ്ടി പലായനം ചെയ്യുന്ന ഏഷ്യന്‍ ആനക്കൂട്ടം സംഘത്തിലെ സാരമായി പരിക്കേറ്റ കുട്ടിയാനയെ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ തേയിലത്തോട്ടത്തില്‍ ശനിയാഴ്ച നാട്ടുകാരാണ് കാലിനു പരിക്കേറ്റ് അവശനിലയില്‍ കുട്ടിയാനയെ കണ്ടെത്തിയത്. കാലില്‍ അണുബാധയുണ്ടായിരുന്നു. വേണ്ട ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. 180 കിലോഗ്രാം ഭാരമുള്ള ആനക്കുട്ടിയെ കണ്ടെത്താനായിരുന്നില്ലെങ്കില്‍ അതിന്റെ ജീവന്‍പോലും അപകടത്തിലാകുമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

യുനാന്‍ പ്രവിശ്യയില്‍നിന്ന് ആവാസകേന്ദ്രം വിട്ട് ഒന്നരക്കൊല്ലത്തോളമായി പലായനം ചെയ്തുകൊണ്ടിരിക്കുന്ന സംഘം ഇതിനകം 600 കിലോമീറ്ററുകളോളമാണ് താണ്ടിയത്.

Content Highlight: Injured Baby Elephant Abandoned