'പ്ലേബോയ് കിങ്ങി'ന് 88-ാം വിവാഹം; വധു മുന്‍ഭാര്യ


പ്രതീകാത്മകചിത്രം | ഫോട്ടോ: എൻ.എം. പ്രദീപ് / മാതൃഭൂമി

ജക്കാര്‍ത്ത: 88-മത്തെ തവണ വരനാകാന്‍ ഒരുങ്ങി അറുപത്തിയൊന്നുകാരന്‍. തന്റെ മുന്‍ഭാര്യയെ ആണ് 'പ്ലേബോയ് കിങ്' വിളിപ്പേരുള്ള കാകേക് കാന്‍ എന്ന ഇന്തോനീഷ്യക്കാരന്‍ വിവാഹം ചെയ്യാനൊരുങ്ങുന്നത്. 86-മത്തെ വിവാഹത്തിലെ പങ്കാളിയെയാണ് കാന്‍ വീണ്ടും വിവാഹം ചെയ്യാനൊരുങ്ങുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

പല തവണ വിവാഹിതനായതിനാലാണ് കാനിന് പ്ലേ ബോയ് കിങ് എന്ന പേര് ലഭിച്ചത്. മുന്‍ഭാര്യയ്ക്ക് തന്റെയൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തെ തള്ളിക്കളയാന്‍ സാധിക്കാത്തതുകൊണ്ടാണ് വീണ്ടും വിവാഹത്തിന് തയ്യാറാവുന്നതെന്നാണ് വിവാഹത്തെ കുറിച്ച് കാനിന്റെ പ്രതികരണം. വേര്‍പിരിഞ്ഞ് കാലമേറെയായെങ്കിലും തങ്ങള്‍ക്കിടയിലെ പ്രണയം ഇപ്പോഴും ശക്തമാണെന്നും കാന്‍ പറഞ്ഞു. ഇരുവരുടേയും വിവാഹബന്ധം ഒരുമാസക്കാലമാണ് നീണ്ടുനിന്നതെങ്കിലും പ്രണയം അവസാനിച്ചിരുന്നില്ലെന്നാണ് കാന്‍ വ്യക്തമാക്കുന്നത്.



പതിനാലാമത്തെ വയസിലായിരുന്നു കാനിന്റെ ആദ്യവിവാഹം, തന്നേക്കാള്‍ രണ്ട് വയസ് മുതിര്‍ന്ന പെണ്‍കുട്ടിയെയാണ് കാന്‍ വിവാഹം ചെയ്തത്. തന്റെ 'മോശം പെരുമാറ്റ'ത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യഭാര്യ വിവാഹമോചനം തേടിയെന്നും കാന്‍ പറയുന്നു. ആദ്യവിവാഹബന്ധത്തിന്റെ പരാജയം തന്നെ നയിച്ചത് സ്ത്രീകളെ എങ്ങനെ വശീകരിക്കാമെന്ന 'ആത്മീയ ജ്ഞാന'ത്തിലേക്കാണെന്നും കാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സ്ത്രീകള്‍ക്ക് വിഷമകരമായ കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്നും സ്ത്രീകളുടെ വികാരങ്ങള്‍ മുതലെടുക്കാനും താന്‍ തയ്യാറല്ലെന്നുമാണ് കാനിന്റെ പക്ഷം. സദാചാരവിരുദ്ധമായി ജീവിക്കാന്‍ ഇഷ്ടമല്ലാത്തതിനാലാണ് അടുപ്പത്തിലാകുന്ന സ്ത്രീകളെ വിവാഹം ചെയ്യുന്നതെന്നും കാന്‍ പറഞ്ഞു. കര്‍ഷനായ കാനിന് 87 വിവാഹങ്ങളില്‍ നിന്ന് എത്ര കുട്ടികളാണുള്ളതെന്ന കാര്യം വ്യക്തമല്ല.

Content Highlights: Indonesian Playboy King, set to marry for 88th time


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented