Photo: Pixabay
ജക്കാര്‍ത്ത : വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാന്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍. ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുക. കരട് നിയമം അടുത്ത ദിവസങ്ങളില്‍ തന്നെ പാര്‍ലമെന്റ് പാസാക്കും.
'ഭര്‍ത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാര കുറ്റത്തിന് പരമാവധി ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ പരമാവധി പിഴയോ ലഭിക്കും.
കുറ്റത്തില്‍ ഏര്‍പ്പെടുന്ന ആളുടെ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മറ്റോ പരാതിയുണ്ടെങ്കില്‍ മാത്രമായിരിക്കും ഇത്തരമൊരു കേസ് എടുക്കാനാകുക. എന്നാല്‍ കോടതിയില്‍ വിചാരണ തുടങ്ങുന്നതിനു മുമ്പ് പരാതി പിന്‍വലിക്കാനും വകുപ്പുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് ഇന്‍ഡൊനീഷ്യ ഇതേ ചട്ടത്തിന്റെ കരട് പുറത്തിറക്കിയിരുന്നു. എന്നാല്‍ അന്ന് രാജ്യവാപകമായി കത്തിപ്പടര്‍ന്ന പ്രതിഷേധം മൂലം ഇത് പിന്‍വലിക്കുകയായിരുന്നു. ഇന്‍ഡൊനീഷ്യന്‍ പാരമ്പര്യത്തിനുതകുന്ന പുതിയ ക്രിമിനല്‍ കോഡില്‍ അഭിമാനമുണ്ടെന്ന് മന്ത്രി എഡ്വേഡ് ഒമര്‍ ഷാരിഫ് ഹിയാരീജ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഈ ക്രിമിനല്‍ കോഡ് പാസാക്കിയാല്‍ അത് ഇന്ഡൊനീഷ്യയിലുള്ള പൗരന്മാര്ക്കും വിദേശികള്‍ക്കും ഒരേപോലെ ബാധകമാകും. ഇത് രാജ്യത്തിന്റെ ടൂറിസത്തേയും നിക്ഷേപങ്ങളെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന് ബിസിനസ്സ് സംരംഭകര്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
പ്രസിഡന്റിനെയോ സ്ഥാപനങ്ങളെയോ അപമാനിക്കുന്നതും രാജ്യത്തിന്റെ പൊതുനയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതും വിവാഹിതരല്ലാതെ ഒന്നിച്ച് താമസിക്കുന്നതും അടക്കം ഇന്‍ഡൊനീഷ്യയില്‍ വിലക്കിയിട്ടുണ്ട്.
Content Highlights: indonesia bans premarital sex, new criminal code to pass soon, imprisonment to one year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..