ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ സെക്രട്ടറിതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും.
ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരി ഇന്ന് ഇന്ത്യയിലെത്തുന്നത്.
സമ്മേളനത്തിനിടെയായിരിക്കും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറുമായിട്ടുള്ള ചര്‍ച്ച.
പഠാന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുന്ന അവസരത്തിലാണ് പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെത്തുന്നത്. നയതന്ത്ര പ്രതിനിധിസംഘവും ചൗധരിക്കൊപ്പം ഉണ്ടായിരിക്കും.
പഠാന്‍കോട്ട് ഭീകരാക്രമണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ജെയ്‌ഷെ ഭീകരന്‍ മസൂദ് അസറിനെതിരെ ശക്തമായ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെടും.