Photo: https:||www.instagram.com|_aayat_official|
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് ശ്രീലങ്കൻ ഗായിക യോഹാനി ദിലോക ഡി സിൽവയുടെ 'മനികെ മാഗെ ഹിതെ' എന്ന ഗാനം. നിരവധി പേരാണ് ഇൻസ്റ്റഗ്രാം റീൽസിന് വേണ്ടി ഗാനം തിരഞ്ഞു കൊണ്ടിരിക്കുന്നത്.
ഇപ്പോൾ ആളില്ലാ വിമാനത്തിൽ യോഹാനിയുടെ ഗാനത്തിന് ചുവടുവെച്ച് വൈറലായിരിക്കുകയാണ് ഇൻഡിഗോ വിമാനത്തിലെ എയർ ഹോസ്റ്റസ്. നിരവധി പേരാണ് വീഡിയോ ഇതിനകം തന്നെ കണ്ടിരിക്കുന്നത്.
ആയത് ഉർഫ് അഫ്രീൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിർത്തിയിട്ടിരിക്കുന്ന വിമാനത്തിനകത്ത് നിന്നു കൊണ്ടാണ് എയർ ഹോസ്റ്റസ് ചുവടുവെക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്.
മണിക മാഗെ ഹിതെ എന്ന ഗാനം 2020ലാണ് പുറത്തിറക്കുന്നത്. യോഹാനിയുടെ കവർ വേർഷനോടെയാണ് ഇത് വൈറലാകുന്നത്. മേയ് മാസത്തിലാണ് ഇതിന്റെ കവർ വേർഷൻ പുറത്തിറക്കിയത്. ദുലൽ ആർക്സ് ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.
യൂട്യൂബിൽ ഗാനം ഇതിനകം തന്നെ 94 മില്യണിലധികം വ്യൂവ്സ് പിന്നിട്ടിരിക്കുകയാണ്.
Content Highlights: IndiGo air hostess dances to Manike Mage Hithe on empty flight
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..