Image Credit: NDTV
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ഗവേഷക അമേരിക്കയില്‍ കൊല്ലപ്പെട്ടു. ശര്‍മ്മിഷ്ഠ സെന്നാ(43)ണ് ജോഗിങ്ങിനിടെ കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ടെക്‌സാസിലെ പ്ലാനോ നഗരത്തില്‍ താമസിച്ചിരുന്ന ശര്‍മ്മിഷ്ഠയ്ക്ക് നേരെ ചിഷോം ട്രെയ്ല്‍ പാര്‍ക്കിന് സമീപം ഓഗസ്റ്റ് ഒന്നിനാണ് ആക്രമണമുണ്ടായത്. ലെഗസി ഡ്രൈവിനും മാര്‍ച്ച്മാന്‍ വേയ്ക്കും സമീപത്തുള്ള വഴിയിലാണ് ശര്‍മ്മിഷ്ഠയുടെ മൃതദേഹം കണ്ടെത്തിയത്.
കാന്‍സര്‍ രോഗികളോടൊപ്പം ഫാര്‍മസിസ്റ്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്ന ശര്‍മ്മിഷ്ഠ, മോളിക്യുലര്‍ ബയോളജിയില്‍ ഗവേഷണവും നടത്തുകയായിരുന്നുവെന്ന് ഫോക്‌സ് 4 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്.
കൊലപാതകവുമായി ബന്ധമുള്ള ഒരാളെ കവര്‍ച്ചയ്ക്ക് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. ഇരുപത്തൊമ്പതുകാരനായ ബകാരി അബിയോണ മോണ്‍ക്രിഫ് ആണ് അറസ്റ്റിലായത്. ഇയാളിപ്പോള്‍ കോളിന്‍ കൗണ്ടി ജയിലിലാണ്.
കൊലപാതകം നടന്ന സമയത്ത് സമീപത്തുള്ള മൈക്കല്‍ ഡ്രൈവിലെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കടന്നതായും അസാധാരണമായ കേസാണെങ്കിലും ഇതു പോലെയുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഒരു അത്‌ലറ്റ് കൂടിയായ ശര്‍മ്മിഷ്ഠ എല്ലാദിവസം കുട്ടികളുണരുന്നതിന് മുമ്പ് ജോഗിങ്ങിന് പോകുന്ന പതിവുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ ശര്‍മ്മിഷ്ഠയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരാനെത്തിയിരുന്നു.
എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു ശര്‍മ്മിഷ്ഠയെന്നും അവര്‍ക്കുണ്ടായ അത്യാഹിതത്തില്‍ അതിയായ ദുഃഖമുണ്ടെന്നും കുടുംബസുഹൃത്തായ മരിയോ മേജര്‍ പറഞ്ഞു. വളരെ നല്ല കുടുംബത്തിന് സംഭവിച്ച ദുരന്തത്തില്‍ ഖേദിക്കുന്നുവെന്ന് മറ്റൊരു സുഹൃത്തായ അനീഷ് ചിന്തല അറിയിച്ചു.
content highlights: Indian-Origin Woman Researcher Killed While Jogging In US
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..