നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനില്‍ക്കുമ്പോള്‍; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു


നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ

കീവ്: യുക്രൈനിലെ ഖാര്‍ക്കീവില്‍ കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍. പണത്തിനും ഭക്ഷണത്തിനുമായി ബങ്കറില്‍ പുറത്തുപോകുന്നതിന് തൊട്ടുമുമ്പ്, നവീന്‍ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ നിന്നുള്ള മറ്റു ചില വിദ്യാര്‍ഥികള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ബങ്കറില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ അവശേഷിക്കുന്നില്ലെന്ന് നവീന്‍ പിതാവിനെ അറിയിച്ചിരുന്നു. ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള നവീന്‍, റഷ്യന്‍ സൈനികര്‍ തകര്‍ത്ത ഗവര്‍ണര്‍ ഹൗസിന് സമീപമാണ് താമസിച്ചിരുന്നത്.

ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് നവീന്‍ പുറത്തേക്ക് പോയതെന്ന് ഖാര്‍ക്കീവിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്ററായ പൂജ പ്രഹരാജിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹോസ്റ്റലിലെ മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നുവെന്നും എന്നാല്‍ നവീന്‍ ഗവര്‍ണര്‍ ഹൗസിന് തൊട്ടുപിന്നിലെ ഒരു ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പൂജ പറഞ്ഞു.

നവീന്‍ രണ്ട് മണിക്കൂറോളം ക്യൂവില്‍ നിന്നു. പെട്ടെന്ന് ഒരു വ്യോമാക്രമണം ഉണ്ടാകുകയും ഗവര്‍ണര്‍ ഹൗസ് തകരുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരു യുക്രൈന്‍ വനിത നവീന്റെ ഫോണ്‍ എടുത്തപ്പോഴാണ് മരണ വാര്‍ത്ത അറിഞ്ഞത്. ഫോണ്‍ എടുത്ത സ്ത്രീ ഈ ഫോണിന്റെ ഉടമയെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞു, പൂജ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, നവീല്‍ കൊല്ലപ്പെട്ടതിനേക്കുറിച്ച് സുഹൃത്ത് ശ്രീധരന്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ വേറിട്ട വിവരമാണ് പങ്കുവെച്ചത്. നവീനെ അവസാനമായി കണ്ടത് രാവിലെ 8.30 ഓടെയാണെന്നും ശ്രീധരന്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

'യുക്രൈന്‍ സമയം രാവിലെ 10.30 ഓടെയാണ് നവീന്‍ വെടിയേറ്റ് മരിച്ചത്. പലചരക്ക് കടയ്ക്ക് മുന്നില്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. റഷ്യന്‍ സൈന്യം ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നവീന്റെ മൃതദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. ആശുപത്രി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല', ശ്രീധരന്‍ പറഞ്ഞു.


Content Highlights: Indian Student, Killed In Ukraine, Was Standing In A Grocery Store Queue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented