യുഎസ്സില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു; റൂംമേറ്റായ കൊറിയന്‍ വിദ്യാര്‍ഥി അറസ്റ്റില്‍


കൊല്ലപ്പെട്ട വരുൺ മനീഷ്, അറസ്റ്റിലായ ജിൻ മിൻ

വാഷിംങ്ടണ്‍: അമേരിക്കയിലെ ഇന്ത്യാനയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. വരുണ്‍ മനീഷ് എന്ന 20 വയസ്സുകാരനെ സര്‍വകലാശാല ഡോര്‍മിറ്ററിക്കുള്ളില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് സുഹൃത്തും റൂംമേറ്റുമായ ജിന്‍മിന്‍(22) എന്ന കൊറിയന്‍ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിക്കെതിരെ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും പര്‍ഡ്യൂ(purdue)സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്.

സര്‍വകലാശാലയിലെ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിയായാ ജിന്‍ മിന്‍ തന്നെയാണ് രാത്രി ഒരു മണിയോടെ പോലീസിനെ വിളിച്ച് സംഭവം അറിയിച്ചത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള പരിക്കിനെ തുടര്‍ന്നാണ് വരുണ്‍ കൊലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊലപാതകം നടന്ന ചൊവ്വാഴ്ച രാത്രിയിലും വരുണുമായി ഫോണില്‍ സംസാരിച്ചുവെന്ന് സുഹൃത്തായ അരുണാഭ് സിന്‍ഹ പറഞ്ഞു. ഓണ്‍ലൈനില്‍ ഗെയിം കളിക്കുയും ഒപ്പം ഫോണില്‍ സുഹൃത്തുക്കളോട് സംസാരിക്കുകയും ചെയ്യുകയായിരുന്നു വരുണ്‍. പെട്ടന്ന് ഫോണിലൂടെ വലിയ നിലവിളിയും അലര്‍ച്ചയും കേട്ടതായി ലൈനിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി സിന്‍ഹ പറഞ്ഞു.

അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്ക് ശേഷം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് സര്‍വകലാശാല പോലീസ് പറഞ്ഞു. പര്‍ഡ്യൂ സര്‍വകലാശാലയിലെ ഡാറ്റ സയന്‍സ് വിദ്യാര്‍ഥിയാണ് വരുണ്‍ മനീഷ്.

Content Highlights: Indian-Origin Student Killed In US, Friends Heard Screams On Call: Report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented