മൻപ്രീത് മോണിക്ക സിങ് | Photo: facebook.com/manpreetmonicasingh
ഹൂസ്റ്റണ്‍: യുഎസില്‍ ജഡ്ജായായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയായി ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക സിങ്. ഹാരിസ് കൗണ്ടി സിവില്‍ കോടതിയിലെ ജഡ്ജായാണ് മന്‍പ്രീത് ചുമതലയേറ്റത്.
20 വര്‍ഷത്തോളമായി യുഎസില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന മന്‍പ്രീത് നിരവധി പൗരാവാകാശ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വേരുകളുള്ള മന്‍പ്രീതിന്റെ കുടുംബം 1970-കളുടെ തുടക്കത്തിലാണ് യുഎസിലേക്ക് കുടിയേറിയത്. ഹൂസ്റ്റണില്‍ ജനിച്ചുവളര്‍ന്ന മന്‍പ്രീത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബെല്ലെയ്റിലാണ് താമസം.
മന്‍പ്രീതിന്റെ നേട്ടം സിഖ് സമൂഹത്തിന് ഏറെ അഭിമാനം നല്‍കുന്നതാണെന്നും മന്‍പ്രീത് സിഖുകാരുടെ മാത്രമല്ല എല്ലാ ഇന്ത്യന്‍ സ്ത്രീകളുടേയും പ്രതിനിധിയാണെന്നും ഇന്ത്യന്‍ വംശജനായ യുഎസ് ജഡ്ജ് രവി സന്ദില് അഭിപ്രായപ്പെട്ടു. യുഎസിലെ ആദ്യ ദക്ഷിണേഷ്യന്‍ ജഡ്ജാണ് അദ്ദേഹം.
യു.എസിലാകാമാനം ഏകദ്ദേശം അഞ്ചു ലക്ഷത്തോളം സിഖ് വംശജരാണുള്ളത്. ഇതില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പേര് ഹൂസ്റ്റണിലുണ്ട്.
Content Highlights: indian origin manpreet monica singh becomes first sikh woman judge of us
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..