വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന് വിജയം. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തിയാണ് മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക്‌ അനായാസേന തിരഞ്ഞെടുക്കപ്പെട്ടത്. അവസാന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 71 ശതമാനത്തോളം വോട്ടുകള്‍ ഇദ്ദേഹം നേടിക്കഴിഞ്ഞു.  

രാജ കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍ തമിഴ്‌നാട് സ്വദേശികളാണ്. 2016 ലാണ് ഇദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പ് വിജയം നേടിയത്.  എതിര്‍ സ്ഥാനാര്‍ഥി പ്രിസ്റ്റണ്‍ നെല്‍സണെയാണ് രാജ കൃഷ്ണമൂര്‍ത്തി പരാജയപ്പെടുത്തിയത്. 

Content Highlights: Indian-Origin Congressman Wins US House Race For 3rd Term