പാകിസ്താന് മറുപടി നല്‍കി ഇന്ത്യ; ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, ആഭ്യന്തരവിഷയത്തില്‍ ഇടപെടേണ്ട


പാകിസ്താന്‍ ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ വ്യക്തമാക്കി.

ജനീവ: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ. പാകിസ്താന്‍ ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ വ്യക്തമാക്കി. പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.

ഒരു പ്രതിനിധിസംഘം എന്റെ രാജ്യത്തിനെതിരെ തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ആഗോള തീവ്രവാദത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരില്‍നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്ന് ലോകത്തിന് അറിയാം. ഭീകരനേതാക്കള്‍ക്ക് വര്‍ഷങ്ങളോളം സംരക്ഷണം നല്‍കിയവരാണ് അവര്‍- വിജയ് താക്കൂര്‍ സിങ് വ്യക്തമാക്കി.

കശ്മീരിലെ പുതിയ നിയമനടപടികള്‍ പാര്‍ലമെന്റ് പാസാക്കിയ മറ്റുനിയമ നടപടികളെപ്പോലെ തന്നെയാണെന്ന് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ആഭ്യന്തരവിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് ഒരുരാജ്യത്തിനും അംഗീകരിക്കാനാവില്ല. തീര്‍ച്ചയായും ഇന്ത്യയ്ക്കും അതിന് കഴിയില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ജമ്മുകശ്മീരില്‍ തുല്യതയും നീതിയും ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നും കശ്മീരിലെ ലിംഗവിവേചനം അവസാനിപ്പിക്കാനും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയതെന്നും ഇത് ഇന്ത്യയിലെ നിയമവ്യവസ്ഥകള്‍ക്ക് അധിഷ്ടിതമാണെന്നും വിജയ് താക്കൂര്‍ സിങ് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിനെ അറിയിച്ചു.

നേരത്തെ കശ്മീര്‍ വിഷയത്തില്‍ യു.എന്‍. ഇടപെടണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിയ്ക്കുകയാണെന്നും കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നുമായിരുന്നു പാക് മന്ത്രിയുടെ ആരോപണം. വിഷയത്തില്‍ യു.എന്‍ അന്വേഷണം നടത്തണമെന്നും ഖുറേഷി ആവശ്യപ്പെട്ടിരുന്നു.

Content Highlights: indian mea secretary vijay thakur singh replies to pakistan in unhrc

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented