അമേരിക്ക-കാനഡ അതിർത്തി | ചിത്രം: AP
മനിടോബ: അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ കുടുങ്ങി നാല് ഇന്ത്യാക്കാര്‍ മരിച്ചു. മരിച്ചവരില്‍ പിഞ്ചുകുഞ്ഞും ഉള്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി. അമേരിക്ക-കാനഡ അതിര്‍ത്തിയായ മനിടോബയിലാണ് സംഭവം.
അമേരിക്ക-കാനഡ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല.
സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കാനഡയിലെയും അമേരിക്കയിലെയും സ്ഥാനപതിമാരോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. സംഭവത്തില്‍ അദ്ദേഹം നടുക്കം രേഖപ്പെടുത്തി.
Content Highlights: Indian Family Of four Freeze To Death Near US canada border
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..