ഐഎംഎഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ദ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു


ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗദ്ധയായി കഴിഞ്ഞ ആഴ്ച അവര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയായി ഇന്ത്യക്കാരിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തി ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രഫസറുമായ കണ്ണൂര്‍ സ്വദേശി ഗീതയെ കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എം.എഫ്. ചീഫ് എക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്.

ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗദ്ധയായി കഴിഞ്ഞ ആഴ്ച അവര്‍ ചുമതലയേറ്റു. അസാധാരണ വ്യക്തിത്വമാണ് ഗീതാഗോപിനാഥിന്റേത്. അവരുടെ നേതൃത്വം ഐഎംഎഫിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് മാതൃകയാണെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീനെ ലഗാര്‍ഡെ പറഞ്ഞു.

2016-ലാണ് ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുത്തത്. അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയില്‍ പോയപ്പോള്‍ ഗീതയെ കണ്ടിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോള്‍ത്തന്നെ അവര്‍ തിരുവനന്തപുരത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയിരുന്നു.

ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന നവ ഉദാരവത്കരണ നടപടികളെ പിന്തുണയ്ക്കുന്ന ഗീതയെ ഉപദേഷ്ടാവായി ഇടതുപക്ഷ സര്‍ക്കാര്‍ തിരഞ്ഞെടുത്തത് വിവാദമായിരുന്നു. പുതിയ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അവര്‍ ഉപദേഷ്ടാവ് പദവി വൈകാതെ ഒഴിഞ്ഞു.

Content Highlights: Gita Gopinath,IMF As First Woman Chief Economist

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented