ഇന്ത്യ, ഇസ്രായേല്‍,യുഎഇ, യുഎസ് പുതിയ കൂട്ടായ്മ; ആദ്യ ഉച്ചകോടി അടുത്ത മാസം


I2U2 സഖ്യത്തിലെ രാഷ്ട്രനേതാക്കൾ

വാഷിങ്ടണ്‍: ഇന്ത്യ, ഇസ്രായേല്‍,യുഎഇ, യുഎസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ്. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കുന്നതിന്റേയും ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ രാഷ്ട്രസഖ്യം രൂപീകരിച്ചത്. I2U2 എന്നാണ് സഖ്യം അറിയപ്പെടുക.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി നെഫ്‌റ്റെയില്‍ ബെന്നെറ്റ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അടുത്തമാസം നടക്കുന്ന ആദ്യ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. ഭക്ഷ്യസുരക്ഷ പ്രതിസന്ധി, രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട സഹകരണം തുടങ്ങിയവ ആദ്യത്തെ യോഗത്തില്‍ ചര്‍ച്ചയാവും.

പുതിയ സഖ്യത്തിലെ രാഷ്ട്രങ്ങള്‍ ടെക്‌നോളജി ഹബ്ബുകളാണെന്ന് വൈറ്റ് ഹൗസ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള, ലോകമാര്‍ക്കറ്റില്‍ തന്നെ ഏറെ ഡിമാന്‍ഡുള്ള ഉത്പന്നങ്ങളുടെ വന്‍തോതിലുള്ള നിര്‍മ്മാതാവും വലിയ വിപണിയുമാണ് ഇന്ത്യ. അതിനാല്‍ സാങ്കേതികവിദ്യ, വ്യാപാരം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ഈ രാഷ്ട്രങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: India, Israel, UAE And US Form New I2U2 Grouping, 1st Summit Next Month

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented