സുന്ദർ പിച്ചൈ | Photo: AP
ലണ്ടന്‍: താനാരാണെന്നുളളതില്‍ വലിയൊരു പങ്ക് ഇന്ത്യക്കുണ്ടെന്ന് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ.കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ഗൂഗിള്‍ ആസ്ഥാനത്ത് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍ പിച്ചൈ മനസ്സ് തുറന്നത്.
'ഞാന്‍ ഒരു അമേരിക്കന്‍ പൗരനാണ്, പക്ഷെ ഇന്ത്യ എന്റെയുള്ളില്‍ ആഴത്തിലുണ്ട്. അതുകൊണ്ട് തന്നെ ഞാനാരാണോ അതില്‍ വലിയൊരു പങ്ക് ഇന്ത്യയ്ക്കുണ്ട്.' തന്റെ വേരുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്റര്‍നെറ്റിനുള്ള ഭീഷണികളെക്കുറിച്ചും വരാന്‍ പോകുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും ഗൂഗിള്‍ സിഇഓ വാചാലനായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും(എ.ഐ) ക്വാണ്ടം കമ്പ്യൂട്ടിംഗും ആയിരിക്കും ഈ നൂറ്റാണ്ടിന്റെ അടുത്ത പാദത്തില്‍ ലോകത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന സാങ്കേതിക വിദ്യകളെന്നും സുന്ദര്‍ പിച്ചൈ അഭിപ്രായപ്പെട്ടു.
Content Highlights: India Is deeply rooted in me - Sundar Pichai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..